ആലുവ;ഉള്ളുലച്ച യാത്രാമൊഴി' ക്രൂരമായ പീഡനങ്ങൾക്കു വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരി ചാന്ദ്നിക്ക് വേദനയോടെ യാത്രാമൊഴിയേകി നാട്.
കുട്ടി ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്കൂളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മൃതദേഹം പൊതുദർശനത്തിനുവച്ച സ്കൂൾ അങ്കണം ഹൃദയഭേദകമായ നിമിഷങ്ങൾക്കാണ് സാക്ഷിയായത്.
സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അമ്മമാർ അലറിക്കരഞ്ഞു. അധ്യാപകര്‍ ഉൾപ്പെടെ വിങ്ങിപ്പൊട്ടി.
അതേ സമയം മനുഷ്യ മനസാക്ഷിയെ പിടിച്ചുലച്ച പിഞ്ചു കുഞ്ഞിന്റെ ക്രൂര കൊലപാതകം നടന്നിട്ടും സർക്കാരിന്റെ പ്രതിനിധികളായി ആരും എത്തിയില്ല മന്ത്രിമാരോ കളക്ടറോ ജനരോഷം ഭയന്ന് സംസ്കാര ചടങ്ങിന് എത്തിയില്ല.
കഴിഞ്ഞ ഏഴുവര്ഷംകൊണ്ട് കേരളത്തിൽ കൊല്ലപ്പെട്ടത് 214 കുട്ടികളാണ് അധികവും പീഡനത്തിന് ശേഷമുള്ള കൊലപാതകങ്ങളാണ്.സംസ്ഥനത്ത് കഴിഞ്ഞ ഏഴു വർഷങ്ങളിലായി നടന്ന കൊലപാതകങ്ങളിൽ പ്രതികളായിട്ടുള്ളത് 159 അന്ന്യ സംസ്ഥാനത്തൊഴിലാളികൾ ആണെന്നതും ഞെട്ടിക്കുന്ന കാര്യമാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.