ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ ബിജെപി നേതൃത്വം; കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി നിയമിച്ചു

കോഴിക്കോട്: ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയുടെ ചുമതല നൽകി ബിജെപി ദേശീയ നേതൃത്വം. കോഴിക്കോട് ജില്ലയുടെ പ്രഭാരിയായാണ് ശോഭ സുരേന്ദ്രനെ നിയമിച്ചത്.

തന്നെ സംസ്ഥാന നേതൃത്വം അവഗണിക്കുന്നുവെന്നും ചുമതലകൾ നൽകുന്നില്ലെന്നും ശോഭ പരാതി ഉന്നയിച്ചിരുന്നു. പ്രകാശ് ജാവദേകർ അടക്കമുള്ള നേതാക്കൾ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. തുടർന്നാണ് കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി ശോഭാ സുരേന്ദ്രനെ നിയമിച്ചത്.

ഒരു മാസമായി കോഴിക്കോട് ബി ജെ പി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികൾ സജീവമാണ് ശോഭാ സുരേന്ദ്രൻ.

കോഴിക്കോട് ജില്ലയുടെ ചുമതലയിലേക്ക് ശോഭാ സുരേന്ദ്രൻ എത്തിയതോടെ നേരത്തെ ജില്ലയുടെ ചുമതലയുണ്ടായിരുന്ന കെ ശ്രീകാന്തിന് കണ്ണൂരിന്റെ ചുമതല നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥിന് പാലക്കാടിന്റെ ചുമതലയും കെപി പ്രകാശ് ബാബുവിന് കോട്ടയത്തിന്റെ ചുമതലയും നൽകി.

ടിപി ജയചന്ദ്രനെ വയനാട് ജില്ലയുടെ പ്രഭാരിയാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിന് ഉത്തരമേഖലയുടെ ചുമതലയും നൽകിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !