ഇടുക്കി;കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉപ്പുതറ സ്വദേശി മരണപെട്ടു. മത്തായിപ്പാറ, കൂവലേറ്റം ചെരുവില്‍ സി.കെ. കലേഷ് (38) ആണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ പുളിങ്കട്ട കല്ലൂര്‍ പ്രമോദിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8.15 ന് കൂവലേറ്റം ജങ്ഷനിലാണ് അപകടം നടന്നത്.
പിക് അപ് വാനിന്റെ മുന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ഇതിനിടെ കട്ടപ്പനയ്ക്ക് പോയി തിരികെ പാലായ്ക്ക്പോയ കാറിന്റെ പിന്നില്‍ പിക്കപ് വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാധത്തില്‍ കലേഷ് റോഡിലേക്ക് തെറിച്ചു വീണ് തലക്ക് ഗുരുതരമായി പരുക്കേറ്റു.ഉടന്‍ തന്നെ ഉപ്പുതറ സി.എച്ച്.സിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രാഥമിക ചികിത്സ നല്കിയ ശേഷം പ്രമോദിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാറില്‍ സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിയുടെ കാലിനേറ്റ നിസാര പരുക്കിന് പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു.
ബി.ജെ.പി ബൂത്ത് പ്രസിഡന്റാണ് മരിച്ച കലേഷ്. ഭാര്യ: ആതിര. മക്കള്‍ അഖിലേഷ് (10), ആദര്‍ശ് (6). വാഗമണ്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു.
പിക് അപ് വാന്‍ ഓടിച്ച കൂവലേറ്റം കുടിലില്‍ രതീഷി (38 ) നെതിരെ അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.