തിരുവനന്തപുരം: മുതലപ്പൊഴിയിൽ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി വൈദീകർ' ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് നിരുത്തവാദ പ്രസ്താവന നടത്തരുതെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേര.സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തത് കൊണ്ടാണ് സഭക്ക് ചെയ്യേണ്ടി വരുന്നത്.
വിഴിഞ്ഞത്ത് നടന്ന കാര്യങ്ങളെ കുറിച്ച് ഒരു പുസ്തകം സഭ പ്രസിദ്ധീകരിക്കും. മന്ത്രി എന്നോട് ഷോ കാണിക്കരുതെന്ന് പറഞ്ഞു.ആന്റണി രാജുവും മത്സ്യത്തൊഴിലാളികളോട് ക്ഷുഭിതനായി സംസാരിച്ചു. കൈയിലിരിക്കുന്ന പവർ പോകുമ്പോഴാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിമാരാണ് മത്സ്യത്തൊഴിലാളികളോട് കയർത്ത് സംസാരിച്ചത്. അവിടെ സഖാക്കളെ നിരത്തി ഒരു നാടകത്തിനാണ് മന്ത്രിമാർ ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് പ്രസ്താവന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം സമരം ആസൂത്രിതമായി അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ നാട് വെള്ളത്തിൽ മുങ്ങി നിന്നപ്പോൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സഭയാണിത്.
ആ സഭയെയാണ് കലാപാഹ്വാനം ചെയ്തുവെന്ന് പറയുന്നത്. പളികളിൽ അനധികൃത പിരിവ് നടത്തുന്നില്ല. മുസ്ലീം, ധീവര സമുദായങ്ങളെല്ലാം അവരുടെ അംഗങ്ങളിൽ നിന്നും സംഭാവന വാങ്ങുന്നുണ്ട്. സഭ അംഗങ്ങളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമാണ് ഈ പണം വിനിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിരിവിനെതിരെ ഒരു നടപടിയും സർക്കാർ കൊണ്ടുവന്നിട്ടില്ല. ചിലതുമായി മുന്നോട്ടു വരും പിന്നീട് നാലു ചുവട് പിന്നോട്ടു പോകുന്നതാണ് സർക്കാരിന്റെ രീതി. തീരദേശ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാക്ക് പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മന്ത്രിമാരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞ സംഭവത്തില്‍ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്ക്കും ബിഷപ്പ് തോമസ് നെറ്റോയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രിമാര്‍ക്കുനേരെ അലറിയടുത്ത ഫാ. പെരേര മന്ത്രിമാരെയും കളക്ടറെയും തടയാന്‍ ആഹ്വാനം ചെയ്തുവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
മന്ത്രിമാര്‍, ജില്ലാ കളക്ടര്‍, ആര്‍ഡിഒ തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഫാ. യൂജിന്‍ പെരേര രൂക്ഷമായ രീതിയില്‍ പ്രതികരിച്ചു. ക്രമസമാധാനനില തകരുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്ത ശേഷം മടങ്ങാനൊരുമ്പോള്‍ ഫാ. യുജിന്‍ പെരേരയും ബിഷപ് തോമസ് നെറ്റോയും സ്ഥലത്തെത്തി. അലറിക്കൊണ്ട് എത്തിയ ഫാദര്‍ യൂജിന്‍ പെരേര മന്ത്രിമാരേയും കളക്ടറേയും തടയാന്‍ ആഹ്വാനം ചെയ്തതായും മന്ത്രി ശിവന്‍കുട്ടി ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.