സിപിഐ കാലുവാരി' തലപ്പലത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ പോലുമാകാതെ ഇടതുമുന്നണി.

തലപ്പലം;കാലാവധി പൂർത്തിയാക്കിയ വൈസ്പ്രസിഡന്റ് സ്ഥാനമൊഴിയുമ്പോൾ പഞ്ചായത്തിൽ പുതിയ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം അംഗം മത്സരിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സിപിഐ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.

നിലവിൽ സിപിഎംഎമ്മിന് രണ്ടും സിപിഐ ക്ക് ഒരു അംഗവുമാണ് ഉള്ളത് എന്നാൽ മുന്നണിയിലെ പടലപ്പിണക്കങ്ങളെ തുടർന്ന് ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്നവൈസ് പ്രസിഡന്റ് ഇലക്ഷൻ മത്സരിക്കാൻ പോലുമാകാതെ ഇടതുമുന്നണിയിലെ കലഹം പരസ്യമായി.

എൽഡിഎഫ് യുഡിഎഫ് മുന്നണികൾ കഴിഞ്ഞ വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ഇലക്ഷനിലും ഒന്നിച്ച് വോട്ട് ചെയ്ത ഗ്രാമ പഞ്ചായത്താണ് തലപ്പലം. എന്നാൽ ഇത്തവണ സിപിഎം സ്ഥാനാർഥിയേ നിർത്തുവാൻ തീരുമാനമായിരുന്നു എങ്കിലും സിപിഐ അംഗം ഇലക്ഷന് എത്താത്തത് മൂലം സിപിഎമ്മിന് സ്ഥാനാർത്ഥിയെ നാമ നിർദ്ദേശം ചെയ്യാൻ സാധിച്ചില്ല.

മുന്നണി സംവിധാനത്തിൽ ഉണ്ടായിരിക്കുന്ന അസ്വരസ്യങ്ങളാണ് ഇതിന് കാരണം എന്നാണ് പറയപ്പെടുന്നത്.എൽഡിഎഫ് യുഡിഎഫ് മുന്നണികൾ  തമ്മിലുള്ള അവിശുദ്ധ  കൂട്ടുകെട്ടിന്റെ ഭാഗമായാണ് എൽഡിഎഫ് സ്ഥാനാർത്ഥിയെ നിർത്താത്തത് എന്ന് ബിജെപി തലപ്പലം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !