തിരുവനന്തപുരം; മോദി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഏക സിവില്‍ കോഡിനെതിരായി സിപിഐ എം കോഴിക്കോട് സംഘടിപ്പിക്കുന്ന ജനകീയ ദേശീയ സെമിനാറില്‍ വര്‍ഗീയ വാദികളൊഴിച്ച് ആര്‍ക്കും പങ്കെടുക്കാമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് .
ആര് എസ് എസ് - ബി ജെ പി അജണ്ടയ്ക്ക് എതിരാണ് സെമിനാറെന്നും ദേശീയ പ്രാധാന്യമുണ്ടെന്നും സെമിനാറില്‍ സിപിഐ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവില്‍ കോഡ് കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത അജണ്ടയാണ്. ഇതിനെതിരായ പ്രതിഷേധം സെമിനാറില്‍ ഒതുങ്ങില്ല.ഫാസിസത്തിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഫാസിസത്തിനെതിരായി ഒന്നും ചെയ്തില്ലെന്നും സെമിനാറില്‍ ക്ഷണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശനിയാഴ്ച കോഴിക്കോട് നടത്തുന്ന സെമിനാർ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആണ് ഉദ്ഘാടനം ചെയ്യുന്നത്.
വിവിധ സാമൂഹ്യവിഭാഗങ്ങളുടെയും സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെയും വിശാലവേദി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.