തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ പൊലീസുകാരന് നേരെ പോക്സോ കേസ് പ്രതിയുടെ ആക്രമണം. ഭക്ഷണം കഴിക്കുന്നതിനായി പ്രതിയുടെ കൈവിലങ് അഴിച്ചപ്പോഴാണ് ആക്രമണം ഉണ്ടായത്.
പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അഭിജിത്തിന്റെ അടിയേറ്റാണ് പൊലീസുകാരന്റെ ഒരു പല്ല് നഷ്ടമായത്.
ഇന്നലെ വൈകീട്ടാണ് പോക്സോ കേസില്‍ അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഭക്ഷണം വാങ്ങി നല്‍കുന്നതിനായി ഒരു ഹോട്ടലിന് സമീപം വാഹനം നിര്‍ത്തി.
ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചപ്പോഴാണ് ഓടിരക്ഷപ്പെടാന്‍ വേണ്ടി പൊലീസുകാരന്റെ മുഖത്തടിച്ചത്.
പൊലീസുകാരന്റെ ഒരു പല്ല് നഷ്ടമായി. വാഹനത്തിലുണ്ടായിരുന്ന് മറ്റ് പൊലീസുകാര്‍ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.
പരിക്കേറ്റ പൊലീസുകാരനെ ആശപത്രിയില്‍ പ്രവേശിപ്പിച്ചു. ബലാത്സംഗക്കേസില്‍ അഭിജിത്തിന്റെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.