മൃതദേഹം കിട്ടിയെങ്കിലും സുരേന്ദ്രന്റെ മരണത്തിൽ വിറങ്ങലിച്ച് പ്രദേശവാസികൾ'പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ആശങ്ക നീങ്ങുമെന്ന് പോലീസ്

മീനങ്ങാടി; തിരച്ചിലിനൊടുവിൽ കീഴാനിക്കൽ സുരേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും മരണത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നു. കഴിഞ്ഞ ദിവസം പുല്ല് വെട്ടുന്നതിനിടെയാണു ദുരൂഹസാഹചര്യത്തിൽ സുരേന്ദ്രനെ മുരണിപ്പുഴയിൽ കാണാതായത്.


 ഇന്നലെ വൈകിട്ട്, സുരേന്ദ്രനെ കാണാതായ കുണ്ടുവയലിനു 4 കിലോമീറ്റർ അകലെ ഗാന്ധിനഗറിനോടു ചേർന്ന ചെക്ഡാമിനു സമീപത്തുനിന്ന് തുർക്കി ജീവൻ രക്ഷാസമിതി മൃതദേഹം കണ്ടെടുത്തിരുന്നു. 

എന്താണു സംഭവിച്ചതെന്ന കൃത്യമായ ഉത്തരമില്ലാത്തതിനാൽ മരണകാരണം കൂടുതൽ വ്യക്തമാകാൻ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. 

റിപ്പോർട്ട് ലഭിക്കുന്നതോടെ മരണത്തിന്റെ ചിത്രം തെളിയുമെന്നാണു പെ‍ാലീസിന്റെ നിഗമനം. ഏതെങ്കിലും മൃഗത്തിന്റെ ആക്രമണമാണെന്ന സംശയമുണ്ടായിരുന്നെങ്കിലും മൃതദേഹം ലഭിച്ചതോടെ മരണകാരണം അതല്ലെന്നാണ് അന്വേഷണസംഘം കരുതുന്നത്. 

മൃഗങ്ങളാൽ ആക്രമിക്കപ്പെട്ടതിന്റെ അടയാളങ്ങളോ പരുക്കുകളോ മൃതദേഹത്തിലില്ല. മൂക്കിന്റെ വലതു വശത്ത് ചെറിയ മുറിവുണ്ടെങ്കിലും അത് ആക്രമണത്തിന്റേതല്ല. വെള്ളത്തിൽനിന്നോ മറ്റോ സ്വഭാവികമായും ഉണ്ടായതാകാമെന്നാണു കരുതുന്നത്. 

കണ്ണിന്റെ മുകളിൽ മീനുകൾ കെ‍ാത്തിയ പാടുകളും ഒഴിച്ചാൽ മറ്റു പരുക്കുകളെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വെള്ളത്തിൽ കിടന്നതിന്റെ ലക്ഷണങ്ങൾ മാത്രമാണു കണ്ടെത്തിയിരിക്കുന്നത്. 

സംഭവം നടന്ന സ്ഥലത്ത് 4 മീറ്റർ ദൂരത്തിൽ വലിച്ചു കെ‍ാണ്ടുപോയ വിധത്തിലുള്ള പാടാണ് ദുരൂഹത കൂടുതൽ വർധിപ്പിക്കുന്നത്. കൂടാതെ, സുരേന്ദ്രൻ ധരിച്ചിരുന്ന ബൂട്ടിൽ ഒരെണ്ണം പുല്ല് വെട്ടിയതിന്റെ പരിസരത്തുനിന്നും ഒരെണ്ണം പുഴയിൽനിന്നുമാണു ലഭിച്ചത്. ഇതും സംശയത്തിന് ഇട നൽകുന്നതാണ്. 

പ്രദേശത്ത് സുരേന്ദ്രന്റെതായ ലഭിച്ച എല്ലാ വസ്തുക്കളും പെ‍ാലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. തുർക്കി ജീവൻരക്ഷാ സമിതിയും എൻഡിആർഎഫും ബത്തേരി, മാനന്തവാടി, കൽപറ്റ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണു തിരച്ചിൽ നടത്തിയത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !