കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: പിഎഫ്‌ഐ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി എസ്പിഎല്‍ കോടതി തള്ളി

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിഎഫ്‌ഐ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി പ്രത്യേക  കോടതി.

പര്‍വേസ് അഹമ്മദ് (പ്രസിഡന്റ്, പിഎഫ്‌ഐ ഡല്‍ഹി), എംഡി ഇലിയാസ് (ജനറല്‍ സെക്രട്ടറി, പിഎഫ്‌ഐ ഡല്‍ഹി), അബ്ദുള്‍ മുഖീത് (ഓഫീസ് സെക്രട്ടറി), എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടെത്തിയിരുന്നു. അഡീഷണല്‍ സെഷൻസ് ജഡ്ജി ഷൈലേന്ദര്‍ മാലിക് ആണ് ജ്യാമാപേക്ഷ തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്.

2018-ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പിഎഫ്‌ഐയ്‌ക്കെതിരെ നടത്തിയ അന്വേഷണത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. കൂടാതെ, അന്വേഷണത്തിനിടയില്‍ പിഎഫ്‌ഐയുടെ നിരവധി ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ ഇഡി കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ 12-ന് പട്‌നയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം തകര്‍ക്കണം എന്ന ഉദ്ദേശ്യത്തോടെ പരിശീലന ക്യാമ്ബ് സംഘടിപ്പിച്ചതിന് പിഎഫ്‌ഐയ്‌ക്കെതിരായ തെളിവുകള്‍ ഇഡി കണ്ടെത്തിയിട്ടുമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !