കുമളി ;ഇടുക്കിയിൽ നെടുങ്കണ്ടം കുമിളി അതിർത്തി പ്രദേശങ്ങളിൽ കുഷ്ഠരോഗം പടർന്നുപിടിക്കുന്നു. നെടുംകണ്ടം പട്ടം കോളനി സർക്കാർ ആശുപത്രിയിലെത്തിയ തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കുഷ്ഠ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒൻപത് ആയി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് തമിഴ്നാട് അതിർത്തി മേഖലയിൽ മെഡിക്കൽ ക്യാമ്പുകൾ ആരംഭിച്ചു.
പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ബിഹാർ സ്വദേശിക്കാണ് വിദഗ്ദ്ധ പരിശോധനയിൽ കുഷ്ഠ രോഗം സ്ഥിരീകരിച്ചത്. ഇയാളോട് അടുത്തിടപഴകിയിരുന്ന ആളുകൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം കുഴിത്തൊളുവിൽ 22 കാരിയായ ഇതര സംസ്ഥാന തൊഴിലാളിക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചിരുന്നു. മൂന്നു വർഷം മുമ്പ് ഝാർഖണ്ടിൽ നിന്നും എത്തിയ ഇവരിപ്പോൾ ചികിത്സയിലാണ്.
ഇവർക്കൊപ്പം രോഗ ലക്ഷണങ്ങളുള്ള മറ്റൊരാളെ കണ്ടെത്തിയിരുന്നെങ്കിലും തുടർ പരിശോധനക്ക് വിധേയമാകാതെ, ഝാർഖണ്ഡിലേക്ക് കടന്നു.ജില്ലയിൽ ആകെ ഒൻപത് പേർക്കാണ് കുഷ്ഠരോഗം ബാധിച്ചത്. ഇതിൽ ആറു പേരും ഇതര സംസ്ഥാന തൊഴിലാളികളാണ്.
രോഗാണു ശരീരത്തിലെത്തിയാൽ രോഗ ലക്ഷണങ്ങൾ കാണിക്കാൻ അഞ്ചു വർഷം വരെ സമയം എടുക്കാറുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കുഷ്ഠം മന്ത്, ഡെങ്കിപ്പനി എന്നിവ തുടർച്ചയായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പരിശോധന തുടങ്ങി.
കരുണപുരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ വിവരശേഖരണവും ആരംഭിച്ചു. രോഗ ബാധ സ്ഥിരീകരിച്ച സ്ഥലത്തെ തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതിർത്തി മേഖലക്കൊപ്പം തൊഴിലാളികൾ കൂടുതലുള്ള മറ്റു സ്ഥലങ്ങളിലും ക്യാമ്പുകൾ നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.