ത്യശൂർ;ബ്ലാക് മാന് പിന്നാലെ കാലടി അങ്കമാലി റൂട്ടിൽ അർദ്ധ രാത്രിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി പ്രേത രൂപത്തിൽ സ്ത്രീയുടെ സഞ്ചാരം.കാലടി അങ്കമാലി റൂട്ടിലെ പോക്കറ്റ് വഴികളിലാണ് വളരെ നാളുകളായി മൃതശരീരം പോലെ മൂക്കിൽ പഞ്ഞിയും തലയിൽ കെട്ടുമായി സാരി ധരിച്ച് സ്ത്രീയെ കാണുന്നത് കാറിൽ എത്തുന്ന യുവതി പോക്കറ്റ് വഴികളിൽ വാഹനം നിറുത്തി പുറത്തിറങ്ങി നിൽക്കുന്നതും നടക്കുന്നതും പതിവാണെന്ന് ഈ റൂട്ടിൽ രാത്രി യാത്ര ചെയ്യുന്ന യാത്രക്കാർ പറയുന്നു.
പലപ്പോഴും ഇതുവഴി വരുന്ന യാത്രക്കാർ പ്രേത രൂപത്തെകണ്ട് ഭയന്ന് നിലവിളിക്കുകയും വാഹനം തിരികെ കൊണ്ടുപോകുകയും മറ്റ് ചിലപ്പോൾ വാഹനം അപകടത്തിൽ പെടുകയും ചെയ്തിട്ടുള്ളതായി നിരവധിപേർ ഡെയ്‌ലി മലയാളി ന്യുസിനോട് പറഞ്ഞു.പ്രേത രൂപത്തിൽ രാത്രി യാത്ര ചെയ്യുന്ന സ്ത്രീയെ ഭയന്ന് ഉൾഗ്രാമങ്ങളിലുള്ള കുടുംബങ്ങൾ രാത്രിയിൽ പുറത്തിറങ്ങാറില്ലന്നും അധികൃതർ പറയുന്നു.പകൽ സമങ്ങളിൽ പുറത്തു കാണാറില്ലാത്ത സ്ത്രീയെകുറിച്ച് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് കാലടി ചെങ്ങൽ പോലീസ് രാത്രികാല പെട്രോളിംഗ് ശക്തമാക്കുകയും ഇവരെ രാത്രിയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
ഉയർന്ന പോലീസ് ഉദ്യോഗസ്ഥനോട് അശ്ലീലം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സ്ത്രീ ഉടൻ തന്നെ സ്ഥലത്തു നിന്ന് കടന്നു കളയുകയും ചെയ്തിരുന്നു.അതേ സമയം രാത്രി കാലങ്ങളിൽ കാണപ്പെടുന്ന സ്ത്രീ ദുർമന്ത്രവാദിനിയാണെന്നും സാത്താൻ ആരാധനയുടെ ഭാഗമായി മൃതദേഹ രൂപത്തിൽ അർദ്ധരാത്രിയിൽ സഞ്ചരിക്കുന്നതാണെന്നും പേര് വെളിപ്പെടുത്താത്ത പ്രദേശ വാസി പറഞ്ഞു.വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തി സ്ത്രീയെ പിടികൂടി മാനസിക രോഗ ചികിത്സയ്ക്ക് വിധേയയാക്കണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.