സംഘർഷങ്ങൾക്കിടയിൽ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനം സർക്കാർ ഭാഗികമായി പുനഃസ്ഥാപിച്ചു.

മണിപ്പൂർ; മണിപ്പൂരിൽ ഇന്റർനെറ്റ് സേവനം സർക്കാർ ഭാഗികമായി പുനഃസ്ഥാപിച്ചു. മണിപ്പൂരിൽ സംഘർഷം ആരംഭിച്ചതിനെ തുടർന്ന് മെയ് മാസത്തിലാണ് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചത്. 

മൊബൈൽ ഇന്റർനെറ്റ് സേവനത്തിന് നിരോധനം തുടരും. സ്ഥിര ഐപി കണക്ഷന്‍ ഉള്ളവര്‍ക്കാണ് പരിമിതമായ നിലയിൽ ഇന്റർനെറ്റ് ലഭ്യമാകുകയെന്ന് ആഭ്യന്തര വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

അനുമതിയില്ലാത്ത മറ്റു കണക്ഷനുകള്‍ ഉപയോഗിച്ച് ആരെങ്കിലും ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചാല്‍ സേവന ദാതാവ് ഉത്തരവാദി ആയിരിക്കുമെന്നും സർക്കാർ ഉത്തരവിൽ മുന്നറിയിപ്പ് നൽകുന്നു.

ഇന്റർനെറ്റ് നിരോധനം മൊബൈൽ റീചാർജ്, എൽപിജി സിലിണ്ടർ ബുക്കിംഗ്, വൈദ്യുതി ബില്ലുകൾ അടയ്ക്കൽ, മറ്റ് ഓൺലൈൻ സേവനങ്ങൾ, ഓഫീസുകളുടെ പ്രവർത്തനം, വർക്ക് ഫ്രം ഹോം എന്നിവയെ പ്രതികൂലമായി ബാധിച്ചതിനാൽ ജനങ്ങളുടെ ദുരിതം പരിഗണിച്ചാണ് തീരുമാനമെന്നാണ് ഉത്തരവിൽ പറയുന്നത്.

മെയ് മൂന്ന് മുതലാണ് മണിപ്പൂരിൽ സംഘർഷം ആരംഭിച്ചത്. പട്ടികവർഗ (എസ്‌ടി) പദവിക്കായുള്ള മെയ്‌തി സമുദായത്തിന്റെ ആവശ്യത്തിനെതിരെ ചുരാചന്ദ്പൂർ ജില്ലയിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിനു പിന്നാലെയാണ് സംഘർഷമുണ്ടായത്.

മാർച്ചിനിടെ സായുധരായ പോലീസ് മെയ്തി വിഭാഗത്തിൽപ്പെട്ട ആളുകളെ ആക്രമിച്ചു. ഇത് താഴ് വരയിലെ ജില്ലകളിൽ പ്രതികാര മനോഭാവത്തോടെയുള്ള ആക്രമണങ്ങളിലേക്ക് നയിച്ചു. 

ഇത് സംസ്ഥാനത്തുടനീളം വ്യാപിക്കുകയായിരുന്നു സംഘർഷത്തിൽ ഇതുവരെ 160 ലേരെ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ കുക്കി വിഭാഗം മെയ്തി വിഭാഗവുമായി ഏറ്റുമുട്ടിയതോടെയാണ് അക്രമം ആരംഭിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !