തൊടുപുഴ താലൂക്കിൽ 17 ദിവസം കുടിവെള്ള വിതരണം തടസ്സപ്പെടും

തൊടുപുഴ: മലങ്കര ഡാമിലെ റേഡിയൽ ഷട്ടറുകളുടെ പെയിന്റിംഗും റബർ സീൽ മാറ്റുന്നതുമായി ബന്ധപ്പെട്ട ജോലികൾ 27 മുതൽ ചെയ്യുന്നതിനു വേണ്ടി ഡാമിലെ ജലനിരപ്പ് 36.70 മീറ്ററിലേയ്ക്ക് താഴ്ത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 

റബർ സീൽ മാറ്റിയില്ലങ്കിൽ ഡാമിലെ ഷട്ടർ തുരുമ്പെടുക്കുകയും ഇതുവഴി ചോർച്ചയുണ്ടാകുവാനും സാധ്യതയുണ്ട്. അതിനാൽ ഈ ജോലികൾ ചെയ്തു തീർക്കുന്നതിനായി ഏകദേശം പത്ത് ദിവസം ആവശ്യമുണ്ട്. കൂടാതെ ഡാമിലെ ജലനിരപ്പ് താഴ്ത്തുന്നതിനും ഉയർത്തുന്നതിനുമായി ഏഴ് ദിവസം കൂടി ആവശ്യമായി വരും. 

ആകെ പതിനേഴ് ദിവസം ഡാമിലെ ജലനിരപ്പ് താഴ്ന്നു നിൽക്കുന്ന സാഹചര്യത്തിൽ, തൊടുപുഴ താലൂക്കിലെ മുട്ടം, കരിംകുന്നം, കുടയത്തൂർ, വെള്ളിയാമറ്റം, അലക്കോട്, വണ്ണപ്പുറം, ഉടുമ്പന്നൂർ, കോടിക്കുളം, കരിമണ്ണൂർ എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം  പൂർണ്ണമായോ ഭാഗികമായോ മുടങ്ങുമെന്നു കേരള വാട്ടർ അതോറിറ്റി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !