മുട്ടയില്‍ വിറ്റാമിന്‍ ഡി ഉണ്ട്. കാല്‍സ്യവുമുണ്ട്. കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തിന് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. വിറ്റാമിന്‍ ഡി അടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളില്‍ ഒന്നാണ് മുട്ട.ശരീരത്തിന്റെ തടി കുറയാനുള്ള നല്ലൊരു വഴിയാണ് കുരുമുളകും പുഴുങ്ങിയ മുട്ടയും.
പ്രത്യേകിച്ച് പ്രാതലിന് കഴിയ്ക്കുന്നത് ഗുണം ചെയ്യും. പുഴുങ്ങിയ മുട്ടയും കുരുമുളകും പ്രാതലിന് കഴിയ്ക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭ്യമാകാന്‍ സഹായിക്കും. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ എനര്‍ജിയും ശക്തിയും കൊടുക്കാന്‍ ഇതു കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും.
മസില് വളര്‍ത്താന്‍ ശ്രമിയ്ക്കുന്നവര്‍ക്കുള്ള നല്ലൊരു വഴിയാണ് പുഴുങ്ങിയ മുട്ടയും കുരുമുളകുപൊടിയും കലര്‍ന്ന ഭക്ഷണം. മുട്ടയിലെ പ്രോട്ടീനുകള്‍ മസില് വളരാന്‍ സഹായിക്കും. കോശനാശത്തെ തടയാന്‍ കുരുമുളക് നല്ലതാണ്.പുഴുങ്ങിയ മുട്ടയും കുരുമുളകും പ്രാതലിന് കഴിയ്ക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭ്യമാകാന്‍ സഹായിക്കും. ഏറെ നേരത്തെ ഇടവേളയ്ക്കു ശേഷം ശരീരത്തിന് ആവശ്യമായ എനര്‍ജിയും ശക്തിയും കൊടുക്കാന്‍ ഇതു കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും.
മുട്ട ശരീരത്തിന് ആരോഗ്യം നല്‍കും. കുരുമുളക് പ്രതിരോധശേഷിയും. കുരുമുളകിലെ കുര്‍കുമിനും മുട്ടയിലെ പ്രോട്ടീനുകളുമെല്ലാം ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. അതുകൊണ്ടുതന്നെ, ഇതു രണ്ടും ചേര്‍ന്ന കോമ്പിനേഷന്‍ അസുഖങ്ങളില്‍ നിന്നും ശരീരത്തിന് മോചനം നല്‍കും.
ബിപി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. മുട്ടയുടെ വെള്ളയില്‍ ആര്‍വിപിഎസ്എല്‍ എന്നൊരു പെപ്റ്റൈഡുണ്ട്. ഇത് ബിപി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.