കോട്ടയം;മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വികാര നിർഭരമായ യാത്രയയപ്പ്. തിരുനക്കരയിൽ പൊതുദര്ശനം രണ്ടു മണിക്കൂർ പിന്നിട്ടു.ആദരാഞ്ജലിയർപ്പിച്ച് കേന്ദ്രമന്ത്രിമാരും സിനിമാതാരങ്ങളും ആയിരക്കണക്കിന് ജനങ്ങളും.
അണമുറിയാത്ത ജനപ്രവാഹമാണ് തിരുനക്കരയിലേക്ക് ഒഴുകിയെത്തുന്നത് മഴയും വെയിലും വകവെക്കാതെ പ്രിയ നേതാവിനെ ഒരു നോക്കുകാണാൻ എത്തുന്ന പതിനായിരങ്ങളെ നിയന്ത്രിക്കാൻ പോലീസ് ഉദ്യോഗസ്ഥരും പാടുപെടുകയാണ്.സംസ്കാര ചടങ്ങിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തിച്ചേരും തുടർന്ന് അദ്ദേഹം കർക്കിടക ചികിത്സയ്ക്കായി കേരളത്തിൽ തുടരും.വിടവാങ്ങുന്നത് മലയാളികളെ വികസനത്തിലേക്ക് കൈപിടിച്ച് നടത്തിയ സാധാരണക്കാരെ ചേർത്ത് പിടിച്ച നേതാവ്.
മലയോര ഹൈവേയും.കണ്ണൂർ വിമാനത്താവളവും കൊച്ചി മെട്രോയും എണ്ണിയാൽ തീരാത്ത വികസന കുതിപ്പുകളും അതിവേഗം ബഹുദൂരമായി അദ്ദേഹം നടത്തി.
ജനങ്ങളിലേക്ക് നേരിട്ടിറങ്ങി ജനസമ്പർക്ക പരിപാടിയിലൂടെ പതിനായിരങ്ങളുടെ കണ്ണുനീർ തുടച്ച മുഖ്യ മന്ത്രിയായിരുന്നു ഉമ്മൻചാണ്ടി.അതെ സമയം സംസ്കാര ചടങ്ങുകൾ സമയ ബന്ധിതമായിതന്നെ നടക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.