പൊൻകുന്നം;മാസങ്ങളായി മണിപ്പൂരിൽ നടക്കുന്ന കലാപത്തിന് എതിരെയും അക്രമത്തിന്റെ മറവിൽ പെൺകുട്ടികളും യുവതികളും നേരിടുന്ന ക്രൂര പീഡനങ്ങളിലും പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ ചെറുവള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കേത്തു കവലയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
മഹിളാ അസോസിയേഷൻ ചെറുവള്ളി മേഖല പ്രസിഡന്റ് ശീതള സുഭാഷ് അധ്യക്ഷത വഹിച്ച പരുപാടിയിൽ ഏരിയ പ്രസിഡന്റും ജില്ലാകമ്മിറ്റി അംഗവുമായ അഡ്വ;ജയാ ശ്രീധർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമത്തിൽ ഗവൺമെന്റുകൾ നിശബ്ദത വെടിയണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ നൽകണമെന്നും കലാപം അവസാനിപ്പിക്കാനുള്ള നടപടി സർക്കാർ നേതൃത്വങ്ങൾ നടത്തണമെന്നും ജയ ശ്രീധർ പറഞ്ഞു.വൈസ് പ്രസിഡന്റ് ലീന കൃഷ്ണൻകുമാർ പരുപാടിയിൽ കൃതജ്ഞത അറിയിച്ചു നിരവധി മഹിളാ അസോസിയേഷൻ പ്രവർത്തകരും പരുപാടിയിൽ പങ്കെടുത്തു.മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് മഹിളാ അസോസിയേഷൻ ചെറുവള്ളിയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
0
ശനിയാഴ്ച, ജൂലൈ 22, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.