ചെന്നൈ: തമിഴ്നാട്ടില്‍ വാര്‍ധക്യകാല പെന്ഷന് വര്‍ധിപ്പിച്ചു. പ്രതിമാസ പെന്ഷന് ആയിരം രൂപയില്‍ നിന്ന് 1200 രൂപയാക്കിയാണ് ഉയര്‍ത്തിയത്.
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
പെന്ഷന് വര്‍ധിപ്പിച്ചത് വഴി ഖജനാവിന് 845.91 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ധനമന്ത്രി തങ്കം തെന്നരസു അറിയിച്ചു.അടുത്തിടെയാണ് വീട്ടമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം ശമ്പളം നല്കാന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.
സെപ്റ്റംബര്‍ 15ന് ഇത് പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തന്നെയായിരുന്നു തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.