കോട്ടയം;മുഖ്യമന്ത്രി എന്ന നിലയിലും പുതുപ്പള്ളി എംഎൽഎ എന്ന നിലയിലും നിരവധി തവണ അദ്ദേഹത്തെ നേരിൽ കാണേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ആയിരുന്ന സമയത്ത് നിരവധിതവണ അദ്ദേഹത്തിനെതിരെ രാഷ്ട്രീയ സമരങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടി വന്നിട്ടുണ്ട്.
പിറ്റേന്ന് ജനങ്ങളുമായി ബന്ധ പെട്ട വിഷയവുമായി അദ്ദേഹത്തെ വിളിച്ചാൽ കുടുംബാംഗങ്ങളുടെ പോലും സുഖാന്വേഷണങ്ങൾ തിരക്കി സൗഹൃദം പങ്കുവെക്കുന്ന നിഷ്കളങ്ക മനസിന് ഉടമയായിരുന്നു അദ്ദേഹമെന്ന് എൻ ഹരി പറഞ്ഞു.ജനങ്ങളോടും സമൂഹത്തോടും രാഷ്ട്രീയ സാഹചര്യങ്ങളോടും എങ്ങിനെ പ്രതികരിക്കണമെന്നും പെരുമാറണമെന്നും പൊതുപ്രവർത്തകരെ പഠിപ്പിക്കുന്ന ഒരു പാഠ പുസ്തകമാണ് ശ്രീ ഉമ്മൻ ചാണ്ടി.ഇലക്ഷൻ സമയങ്ങളിൽ പോലും എതിർ സ്ഥാനാർത്ഥികൾക്കെതിരെ മോശം പരാമർശങ്ങളൊന്നും നടത്താതെ ശ്രദ്ധിക്കുന്ന അദ്ദേഹം തികഞ്ഞ സ്വാതിക ഭാവത്തിന് ഉടമയാണ് തെളിയിക്കുകയാണ്.
വളരെ വർഷങ്ങൾ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു കാലത്തും നിരവധി തവണ അദ്ദേഹത്തെ നേരിൽകണ്ട് ജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങൾ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് എതിരായിരുന്നെങ്കിൽ കൂടി ഒരു വിഷയങ്ങൾക്കും മറുത്തൊരു നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നില്ലന്നും ഹരി പറഞ്ഞു.യുവമോർച്ച ജില്ലാ പ്രസിഡന്റ് ആയിരുന്ന സമയം ജന സമ്പർക്ക പരുപാടിയിൽ കോട്ടയത്ത് അദ്ദേഹത്തെ കരിങ്കോടി കാണിച്ചു റിമാന്റിൽ പോയ സമയത്ത് യുവമോർച്ച പ്രവർത്തകരുടെ പേരിൽ കേസടുക്കണ്ട രാഷ്ടിയ പ്രവർത്തനത്തിൽ ഇതൊക്കെ സ്വാഭാവികമാണ് എന്ന് അദ്ദേഹം പറയുകയുണ്ടായി നടപടി ക്രമങ്ങൾ പൂർത്തിയായി എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതുകൊണ്ട് അദ്ദേഹം മറുത്തു പറഞ്ഞില്ല.
പിന്നീട് നേരിൽ കണ്ട സമയത്തും അദ്ദേഹം ഇതേക്കുറിച്ചു തനിക്കതിൽ പരാതിയില്ലന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതൊക്കെ സ്വാഭാവികമാണ് എന്നും പുഞ്ചിരിച്ചുകൊണ്ട് പറയുന്ന ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രിയക്കാരനിലെ അമൂല്ല്യ വ്യക്തിത്വം ഇപ്പോഴും മനസിലുന്നും എൻ ഹരി പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.