ആലപ്പുഴ;മഴ മാറിനിന്നിട്ടും ആലപ്പുഴ നിവാസികളുടെ ദുരിതത്തിന് അറുതിയില്ല അച്ചൻകോവിലാറും മണിമലയാറും പമ്പയും കരകവിഞ്ഞൊഴുകുന്നതിനാലാണ് വെള്ളക്കെട്ടിന് കുറവില്ലാത്തത്. റോഡുകളെല്ലാം മുങ്ങിയതോടെ അസുഖം വന്നാൽ ആശുപത്രികളിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്.
വെള്ളമിറങ്ങിയ വീടുകൾ പലരും വൃത്തിയാക്കുന്ന തിരക്കിലാണ് വർഷങ്ങളായുള്ള ദുരിതത്തിന് സർക്കാർ ഫലപ്രദമായ സാവാത്ത പരിഹാരം കാണുന്നില്ലെന്നും ജനങ്ങൾ പറയുന്നു. ശുദ്ധജലക്ഷാമം ജില്ലയിൽ ആകമാനം ഉള്ളായി ജനങ്ങൾ പറഞ്ഞു.വെള്ളം കയറിയ സ്ഥലങ്ങളിൽനിന്ന് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള മാർഗമോ നൂറു കണക്കിന് കുടുംബങ്ങൾക്ക് ടോയ്‌ലറ്റ് സൗകര്യങ്ങളോ ഇല്ലന്നും ജനങ്ങൾ പറയുന്നു.റേഷൻകടകളിൽ പലതിലും വെള്ളം കയറുന്ന അവസ്ഥയാണ്.
മുട്ടാർ, വെളിയനാട്, രാമങ്കരി, പുളിങ്കുന്ന്, കാവാലം, നീലംപേരൂർ പഞ്ചായത്തുകളിൽ ജലനിരപ്പിൽ മാറ്റമില്ല. അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ വരവ് നിലച്ചതോടെയാണ് വെള്ളം കുറഞ്ഞുതുടങ്ങിയത് . നെടുമ്പ്രം, നിരണം, തലവടി ഭാഗങ്ങളിൽ ശനി വൈകിട്ടോടെ അരയടിയോളം വെള്ളം ഇറങ്ങി.എങ്കിലും പല റോഡുകളും വെള്ളത്തിലാണ്. മുട്ടർ, എടത്വാ, വീയപുരം, തകഴി പ്രദേശങ്ങളിലെ ജലനിരപ്പ് നേരിയ തോതിലാണ് താഴുന്നത്.
തലവടി ഹയർ സെക്കൻഡറി സ്കൂൾ, തലവടി മണലേൽ സ്കൂൾ, മാണത്താറ അങ്കണവാടി, ചന്ദ്രാനന്ദൻ സ്മാരകഹാൾ, വീയപുരം ഹയർ സെക്കൻഡറി സ്കൂൾ, വെള്ളംകുളങ്ങര ഗവ. എൽപി സ്കൂൾ, കാരിച്ചാൽ സെന്റ് മേരീസ് സ്കൂൾ,
മേൽപ്പാടം സെന്റ് കുര്യാക്കോസ് സ്കൂൾ, തകഴി ദേവസ്വം ബോർഡ് ഹൈസ്കൂൾ, എടത്വ കോളേജ്, മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പിൽ അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾ കഴിയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.