"മാവീരൻ" ശിവകാർത്തികേയൻ ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പ്. തമിഴ്‌നാട്ടില്‍ മാത്രം ചിത്രം 500ലധികം തീയേറ്ററിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
ശിവകാര്‍ത്തികേയനെ നായകനാക്കി മഡോണ്‍ അശ്വിന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഫാന്റസി ആക്ഷന്‍ ഡ്രാമ ചിത്രം മാവീരന് വൻ വരവേൽപ്. തമിഴ്‌നാട്ടില്‍ മാത്രം ചിത്രം 500ലധികം തീയേറ്ററിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ ഷോയ്ക്ക് പിന്നാലെ, മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് സമൂഹമാധ്യമങ്ങളിലടക്കം ലഭിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം തീയേറ്ററുകളിലെത്തിയ 'പ്രിൻസ്' എന്ന ചിത്രത്തിന് ശേഷം, ശിവകാര്‍ത്തികേയന്റെ വിപണി മൂല്യം കുറഞ്ഞിരുന്നു. എന്നാൽ തീയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ലക്ഷ്യമിട്ടാണ് ശിവകാര്‍ത്തികേയന്റെ മാവീരൻ എത്തിയിരിക്കുന്നത്. ഫാന്റസി ആക്ഷന്‍ ഡ്രാമ ചിത്രത്തിൽ, ശിവകാർത്തികേയന് പുറമെ, അദിതി ശങ്കർ, മിഷ്‌കിൻ, യോഗി ബാബു, സരിത, മോനിഷ തുടങ്ങിയവരും അഭിനയിക്കുന്നു. തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് ഭരത് ശങ്കറാണ്. വിധു അയ്യണ്ണയാണ് മാവീരന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കാന്‍ സാധ്യതയുള്ള ചിത്രമാകും മാവീരന്‍ എന്നാണ് ആദ്യ ഷോ കണ്ട പ്രേക്ഷകരുടെ പ്രതികരണം. ആദ്യ പകുതി അസാധാരണമെന്നും രണ്ടാം പകുതി മികവ് പുലർത്തുന്നതാണെന്നും ട്വിറ്ററടക്കമുളള സമൂഹമാധ്യമങ്ങളിൽ പ്രേക്ഷക്രർ പ്രതികരിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച ശിവകാർത്തികേയനും ഫാൻ്റസി ഘടകങ്ങളും ചിത്രത്തെ കൂടുടൽ മികവുറ്റതാക്കി. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ തീയേറ്ററില്‍ തന്നെ കണ്ട് ആസ്വദിക്കാനുള്ളതാണെന്നാണ് ഭൂരിഭാഗംപേരുടെയും അഭിപ്രായം.
സംവിധായകന്‍ മിഷ്‌കിൻ വില്ലന്‍ വേഷത്തിൽ എത്തുന്ന ചിത്രം മഡോൺ അശ്വിന്റെ വാണിജ്യ സിനിമയിലേക്കുളള ചുവടുവയ്പ്പായാണ് പ്രേക്ഷകർ കാണുന്നത്. നേരത്തെ യോഗി ബാബു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മണ്ഡേല എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് മഡോണ്‍ അശ്വിന്‍. ശിവ കാർത്തികേയന്റെ തിരിച്ചുവരവ് വളരെ ഗംഭീരമായിരിക്കുന്നുവെന്നാണ് സിനിമ കണ്ടവരുടെ ആദ്യ പ്രതികരണങ്ങൾ. ഫാന്റസി എലമെന്റും മികച്ച കോമഡിയും അടക്കം മാസ് മസാല സിനിമ തനിക്ക് വഴങ്ങുമെന്ന് ശിവകാർത്തികേയൻ തെളിയിച്ചിരിക്കുന്നുവെന്നും ചിത്രം ഉറപ്പായും ഹിറ്റായിരിക്കുമെന്നാണ് പൊതുവെയുളള പ്രതികരണം.
ശിവകാര്‍ത്തികേയനെ നായകനാക്കി മഡോണ്‍ അശ്വിന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഫാന്റസി ആക്ഷന്‍ ഡ്രാമ ചിത്രം മാവീരന് വൻ വരവേൽപ്. തമിഴ്‌നാട്ടില്‍ മാത്രം ചിത്രം 500ലധികം തീയേറ്ററിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആദ്യ ഷോയ്ക്ക് പിന്നാലെ, മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് സമൂഹമാധ്യമങ്ങളിലടക്കം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഫാന്റസി ആക്ഷന്‍ ഡ്രാമ ചിത്രത്തിൽ, ശിവകാർത്തികേയന് പുറമെ, അദിതി ശങ്കർ, മിഷ്‌കിൻ, യോഗി ബാബു, സരിത, മോനിഷ തുടങ്ങിയവരും അഭിനയിക്കുന്നു. തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് ഭരത് ശങ്കറാണ്. വിധു അയ്യണ്ണയാണ് മാവീരന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം തീയേറ്ററുകളിലെത്തിയ 'പ്രിൻസ്' എന്ന ചിത്രത്തിന് ശേഷം, ശിവകാര്‍ത്തികേയന്റെ വിപണി മൂല്യം കുറഞ്ഞിരുന്നു. എന്നാൽ തീയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ലക്ഷ്യമിട്ടാണ് ശിവകാര്‍ത്തികേയന്റെ മാവീരൻ എത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.