മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയത്തില്‍ സാമൂഹ്യവിരുദ്ധശല്യം അതിരൂക്ഷമായി. രാജ്യത്തിന്റെ അഭിമാനമായി മാറിയ നിരവധി കായിക താരങ്ങളെ സമ്മാനിച്ചിട്ടുള്ള നാടാണ് മുണ്ടക്കയം
ഈ താരങ്ങളെ വാര്‍ത്തെടുത്തതില്‍ പ്രധാന പങ്കുവഹിച്ച പുത്തൻചന്തയിലെ സ്റ്റേഡിയമാണ്ഇപ്പോള് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നത്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തു ലക്ഷങ്ങള്‍ മുടക്കി ടൈല്‍പാകി മനോഹരമാക്കിയ പൊതുസ്റ്റേജിനൊപ്പം ടോയ്ലറ്റ് സൗകര്യം, വിശ്രമമുറി എന്നിവയെല്ലാം സജ്ജമാക്കിയിരുന്നു.
എന്നാല്‍ നവീകരിച്ച ഓപ്പണ്‍ സ്റ്റേജില്‍ രാത്രികാലങ്ങളില്‍ മദ്യപന്മാരുടെയും ലഹരിസംഘങ്ങളുടെയും സംഗമമാണ്.
നവീനരീതിയില്‍ നിര്‍മിച്ച ടോയ്ലറ്റും വിശ്രമ മുറിയുമെല്ലാം സാമൂഹ്യവിരുദ്ധര്‍ പൂര്‍ണമായി നശിപ്പിച്ചു. സ്റ്റേജിനു സമീപത്തായി ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ മദ്യക്കുപ്പികള്‍ നിരന്നുകിടക്കുന്നു.
2021 ഒക്ടോബര്‍ 16നുണ്ടായ പ്രളയത്തില്‍ മണിമലയാറ്റില്‍ വന്നടിഞ്ഞ ലോഡുകണക്കിന് മണല്‍ ഇവിടെ നിക്ഷേപിച്ചതോടെയാണ് സ്റ്റേഡിയത്തിന്റെ നാശം തുടങ്ങുന്നത്.
മണല്‍ നിക്ഷേപിക്കാൻ അനുയോജ്യമായ മറ്റു നിരവധി സ്ഥലങ്ങളുണ്ടായിരുന്നെങ്കിലും പ്രദേശത്തെ യുവാക്കള്‍ കായികപരിശീലനത്തിനുപയോഗിക്കുന്ന സ്റ്റേഡിയത്തില്‍ത്തന്നെ മണല്തള്ളി. അന്നുതന്നെ ഇതിനെതിരേ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. മണല്‍ ഉടൻനീക്കം ചെയ്യാമെന്ന പ്രതീക്ഷയായിരുന്നു
അധികൃതര്‍ക്കുമുണ്ടായിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷമായിട്ടും മണല്‍ ഇവിടെനിന്നു നീക്കം ചെയ്തിട്ടില്ല. ഇതോടെ കായികപരിപാടികള്‍ക്ക് സ്റ്റേഡിയം ഉപയോഗിക്കാനാവാത്ത സ്ഥിതിയായി.
പുല്ലും ചെളിയും നിറഞ്ഞു. മൈതാനത്തിന്റെ പല ഭാഗവും നവീകരിച്ച സ്റ്റേജിന്റെ പിറകുവശവുമെല്ലാം കാടുകയറിക്കഴിഞ്ഞു.ഇവിടെ ഇഴജന്തുശല്യവും രൂക്ഷമാണെന്നു സമീപവാസികള്‍ പറയുന്നു.
ആധുനിക നിലവാരത്തില്‍ സിന്തറ്റിക് ട്രാക്കോടുകൂടി സ്റ്റേഡിയം നവീകരിക്കാൻ ഒരു കോടി രൂപ അനുവദിച്ചെന്നുള്ള പ്രഖ്യാപനം വന്നെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയുമില്ല.
ഒരു കാലത്ത് പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാനതലഫുട്ബോള് ടൂര്‍ണമെന്റ് വരെ അരങ്ങേറിയ ധാരാളം കായികതാരങ്ങള്‍ക്ക് ജന്മം നല്കിയ സ്റ്റേഡിയത്തെ ഇങ്ങനെ കൊല്ലരുതെന്നാണ് കായികപ്രേമികളുടെ അഭ്യര്‍ഥന
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.