വയനാട്: വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ നാലുവയസ്സുകാരിക്കായി ഇന്നും തിരച്ചില്‍ ഊര്‍ജ്ജിതം.
രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫ് സംഘവും എത്തിയിട്ടുണ്ട്. മകളുമായി അമ്മ പുഴയില്‍ ചാടിയത് ഇന്നലെ വൈകീട്ടാണ്. നാട്ടുകാര്‍ രക്ഷിച്ച ദര്‍ശന നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. എന്നാല്‍ ദക്ഷയെ കണ്ടെത്താനായിരുന്നില്ല.
വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, കുഞ്ഞിനെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. കുഞ്ഞിനായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്സും എന്‍ഡിആര്‍എഫ് സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്.
വെണ്ണിയോട് സ്വദേശി ഓo പ്രകാശിന്റെ ഭാര്യ ദര്‍ശനയാണ് കുഞ്ഞുമായെത്തി പുഴയില്‍ ചാടിയത്. ദര്‍ശനക്കൊപ്പം മകള്‍ ദക്ഷയുമുണ്ടായിരുന്നു.
സമീപത്തു ഉണ്ടായിരുന്ന യുവാവ് ആണ് ദര്‍ശനയെ രക്ഷപ്പെടുത്തിയത്. പാലത്തില്‍ ചെരുപ്പും കുടകളും ഇരിക്കുന്നതായി തിരച്ചില്‍ നടത്തുന്ന ദൃശ്യങ്ങളില്‍ നിന്ന് കാണാനാകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.