കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. തിരുനെല്ലി സ്വദേശിനിയാണ് ഇന്ന് രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ, ആംബുലന്‍സില്‍ പ്രസവിച്ചത്.
രാവിലെ ഒന്‍പതരയോടെയാണ് പ്രസവ വേദനയെ തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയിലെത്തിക്കാന്‍ അപ്പപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് വീട്ടില്‍ എത്തുന്നത്.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പ്രസവം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്സ് വാഹനത്തില്‍ വച്ച് തന്നെ അടിയന്തര ശുശ്രൂഷ നല്കി.
തുടര്‍ന്ന് സമീപത്തെ അപ്പപ്പാറ പിഎച്ച്സിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയായിരുന്നു.
തുടര്‍ന്ന് അമ്മയെയും കുഞ്ഞിനേയും മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും നിലവില്‍ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.