യുകെയിൽ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ റിക്രൂട്ട്മെന്റ് ഏജൻസി ഉടമയായ സ്ത്രീ അറസ്റ്റിൽ

ഈരാറ്റുപേട്ട : യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് പൂഞ്ഞാർ സ്വദേശിയിൽ നിന്നും 5 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ റിക്രൂട്ട്മെന്റ ഏജൻസി ഉടമയായ സ്ത്രീയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി ജില്ലയിൽ ഇല്ലിചുവട്  ഭാഗത്ത് മാളികയിൽ വീട്ടിൽ ലിനിന്റെ ഭാര്യ ഹിനോ ലിനിൽനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

ഈരാറ്റുപേട്ട പൂഞ്ഞാർ സ്വദേശിയുടെ  ഭാര്യക്ക് യുകെയിൽ ജോലി വാഗ്ദാനം  ചെയ്തു ഹിനോയുടെ ഉടമസ്ഥതയിലുള്ള അങ്കമാലിയിലെ ഹൈസൺ കൺസൾട്ടൻസി വഴി അഞ്ചുലക്ഷം രൂപയോളം തട്ടിയെടുത്ത ശേഷം ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കുകയും ഹിനോയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

ഇവർക്ക് മുരിക്കാശേരി, അങ്കമാലി ഉൾപ്പടെ മറ്റ് പോലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിലുള്ളകേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ എസ്. ഐ മാരായ വി. വി. വിഷ്ണു, അംശു. പി. എസ്, രമാ വേലായുധൻ, സി. പി. ഓ താരാ രാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരിന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !