മുതലപ്പൊഴിയില്‍ ശാശ്വത പരിഹാരമുണ്ടാക്കും: ജീവനും അതിജീവനവും മുഖ്യം: വി.മുരളീധരന്‍

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന മുതലപ്പൊഴിയില്‍ പ്രശ്‌ന പരിഹാരത്തിന് കേന്ദ്രസംഘമെത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് സമിതി സന്ദർശനം നടത്തിയത്. 





സമിതിയിലെ സാങ്കേതിക വിദഗ്ധര്‍ മത്സ്യത്തൊഴിലാളികളുമായും ഈ മേഖലയുമായി ബന്ധപ്പെട്ടവരുമായും സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് വി.മുരളീധരന്‍ പറഞ്ഞു.

സന്ദർശനത്തിന് രാഷ്ട്രീയം ഇല്ലെന്നും ജീവനും അതിജീവനവും ഉറപ്പ് വരുത്തുക മാത്രമാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മുതലപ്പൊഴിയില്‍ നടക്കുന്ന മന്ത്രിതല ചര്‍ച്ച സ്വാഗതം ചെയ്യുന്നു. മന്ത്രിമാര്‍ ഈ വിഷയം പഠിക്കുന്നതും നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഹാര്‍ബറിന്റെ നവീകരണമടക്കമുള്ള വിഷയങ്ങൾ പരിഗണനയിൽ ഉണ്ടെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ നാല് മത്സ്യത്തൊഴിലാളികള്‍ കടല്‍ക്ഷോഭത്തില്‍ മരിക്കാനിടയായ സാഹചര്യം വി.മുരളീധരന്‍ കേന്ദ്ര ഫിഷറീസ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിദഗ്ധ സംഘമെത്തുന്നത്.

ഫിഷറീസ് ഡവലപ്‌മെന്റ് കമ്മീഷണര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടുന്നതാണ് മൂന്നംഗ വിദഗ്ധ സംഘം.

Watch Video Dailymalayalyhttps://youtu.be/24N7eP94xEU
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !