250 ൽ അധികം പുതിയ ബാറുകൾക്കും 15 പുതിയ മദ്യഷോപ്പുകൾക്കും സർക്കാർ അനുമതി'ഓണകിറ്റ് വിതരണം ഇത്തവണ മഞ്ഞ കാർഡ് കാർക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി പത്ത് മദ്യഷോപ്പുകൾ കൂടി തുറന്നു. ബിവറേജസ് കോർപറേഷൻ അഞ്ചും കൺസ്യൂമർഫെഡ് അഞ്ചും വീതമാണ് തുറന്നത്.

ഈ വർഷം ഇനി 15 ഷോപ്പുകൾ കൂടി തുറക്കും. ഉമ്മൻ ചാണ്ടി സർക്കാർ കാലത്തെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ മദ്യഷോപ്പുകൾ പുനഃസ്ഥാപിക്കാനും ബിവറേജസ് കോർപറേഷൻ ശുപാർശ ചെയ്ത 175 പുതിയ ഷോപ്പുകൾ ആവശ്യാനുസരണം തുടങ്ങാനും 2022 മേയിൽ സർക്കാർ അനുമതി നൽകിയിരുന്നു.

ഇതിന്റെ ഭാഗമാണു നടപടി.കാലങ്ങൾക്കുശേഷമാണ് ഒരുവർഷം ഇത്രയധികം മദ്യഷോപ്പുകൾ ഒരുമിച്ചു തുറക്കുന്നത്. ഈ വർഷം നാൽപതോളം ബാറുകൾക്കും ലൈസൻസ് നൽകി.

തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂർ, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളിൽ ബവ്കോയും പാലക്കാട് കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്പൂരി, കോഴിക്കോട് ബാലുശ്ശേരി എന്നിവിടങ്ങളിൽ കൺസ്യൂമർഫെഡുമാണു പൂട്ടിപ്പോയ ഷോപ്പുകൾ തുറന്നത്.

2016ൽ ഒന്നാം പിണറായി സർക്കാർ വന്നപ്പോൾ 29 ബാറും 306 ബെവ്കോ ഔട്ട്ലറ്റുമാണുണ്ടായിരുന്നത്. 440 ബാർ ലൈസൻസ് സർക്കാർ പുതുക്കിനൽകി.

ഇതിനുപുറമേയാണ് 250ലേറെ പുതിയ ലൈസൻസ് ആറരവർഷത്തിനിടെ കൊടുത്തത്. 720ൽ അധികം ബാറുകളും 300ൽ അധികം ബീയർ പാർലറുകളുമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്.

നഗരങ്ങളിൽ 91 ഷോപ്പും ഗ്രാമങ്ങളിൽ 84 ഷോപ്പും ഉൾപ്പെട്ട പട്ടികയാണ് ബെവ്കോ കൈമാറിയിരുന്നത്. ഇതിൽ 10 എണ്ണം കൂടി ബെവ്കോ ഉടൻ തുടങ്ങും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !