തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസ്സോസിയേഷൻ അനുശോചിച്ചു.
ഊർജ്ജസ്വലതയോടെ അഞ്ച്പതിറ്റാണ്ടിലധികം പൊതുജീവിതത്തിൽ നിറഞ്ഞുനിന്ന ജനനായകനായിരുന്നു ഉമ്മൻ ചാണ്ടി. കേരളത്തിന്റെ വികസനത്തിന് അതുല്യ സംഭാവന നൽകിയ ഭരണാധികാരികൂടിയായിരുന്നു അദ്ദേഹമെന്നും മോമ സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു.കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖവും പരിണതപ്രജ്ഞനായ ഭരണാധികാരിയുമായ രാഷ്ട്രീയ നേതാവിനെയാണ് നമുക്ക് നഷ്ടമായത്, കോട്ടയത്തിന്റെ മുഖമായിരുന്നു അദ്ദേഹമെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ കെ ശ്രീകുമാർ അനുസ്മരിച്ചു.
ഏത് വെല്ലുവിളികളെയും സൗമ്യമായി നേരിട്ട് ആൾക്കൂട്ടത്തിനിടയിൽ ജീവിച്ച മനുഷ്യനായിരുന്നു ഉമ്മൻ ചാണ്ടി. ജനസമ്പർക്ക പരിപാടിയിലൂടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന, ഒരുപാട് നന്മകൾ കേരളത്തിന് ചെയ്ത സമാനതകൾ ഇല്ലാത്ത രാഷ്ട്രീയനേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ മരണത്തിലൂടെ നഷ്ടമായതെന്ന് മലയാളം ഓൺലൈൻ മീഡിയ സംസ്ഥാന സെക്രട്ടറി ഉമേഷ് കുമാറും അനുസ്മരിച്ചു.
ജനനായകന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കുചേരുന്നു.
ഉമ്മൻചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.