തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ സംബന്ധിച്ച് സിഎംഡി ബിജു പ്രഭാകറിന്റെ ആരോപണങ്ങൾ തുടരുന്നു. ഇന്ന് ഫെയ്സ്ബുക്ക് ലൈവിന്റെ രണ്ടാം ഭാഗം അദ്ദേഹം പുറത്തുവിട്ടു. ഒരു വിഭാഗം ജീവനക്കാർ സ്ഥാപനത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്നു അദ്ദേഹം ഇന്നും ആരോപിച്ചു.
രാജ്യത്തു ഏറ്റവും കൂടുതൽ ബസുകൾ കട്ടപ്പുറത്തു കിടക്കുന്ന കേരളത്തിലാണ്. 1180 ബസുകളാണ് കട്ടപ്പുറത്തുള്ളത്. സ്ഥലം വിറ്റു കടം തീർക്കുന്നതിനോട് യോജിപ്പില്ല. സോഷ്യലിസം പറയുന്നവർ ചൈനയിൽ പോയി നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മാനേജ്മെന്റിനെതിരെ നിരന്തരം കള്ള വാർത്തകൾ നൽകുകയാണ്. മന്ത്രിയും എംഡിയും വില്ലൻമാരാണെന്നു വരുത്തി തീർക്കുന്നു. ഏത് നിർദ്ദേശത്തേയും യൂണിയനുകൾ അറബി കടലിൽ തള്ളും. കെഎസ്ആർടിസി നന്നാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെല്ലാം പിന്നിൽ.
ചില കുബുദ്ധികളാണ് കോർപറേഷൻ നന്നാവാൻ സമ്മതിക്കാത്തത്. 1243 പേർ മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
സ്വിഫ്റ്റ് കെഎസ്ആർടിസിക്കു ഭീഷണിയാണെന്നത് വ്യാജ പ്രചാരണമാണ്. സ്വിഫ്റ്റിലെ വേതനം കെഎസ്ആർടിസിയിൽ ലഭിക്കുന്നതിന്റെ 40 ശതമാനം മാത്രമാണെന്നു അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.