ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശുപത്രിയില്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെല്‍ അവീവിലെ ഷെബ ആശുപത്രിയിലാണ് നെതന്യാഹുവിനെ പ്രവേശിപ്പിച്ചത്. 

നിര്‍ജലീകരണം കാരണമുണ്ടായ അസ്വസ്ഥതകളെ തുടര്‍ന്നാണ് 75കാരനായ നെതന്യാഹുവിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

വടക്കന്‍ ഇസ്രയേലിലുള്ള ഗലീലി കടല്‍ തീരത്തെ കടുത്ത വെയിലേറ്റതിനാലാണ് അസ്വസ്ഥതയുണ്ടായത് എന്ന് ബെഞ്ചമിന്‍ നെതന്യാഹു പിന്നീട് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. 

താനിപ്പോള്‍ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടുന്നതിനിടെ, തൊപ്പി വയ്ക്കാതെയും വെള്ളം കുടിക്കാതെയും കടല്‍ത്തീരത്ത് കൂടി നടന്നത് മണ്ടത്തരമായിരുന്നു എന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !