തൃശൂര്‍: ആദിവാസി യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
ആനപ്പാന്തം കോളനിയിലെ ഗീതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമായത്.
കഴിഞ്ഞ ദിവസമാണ് ഗീതയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കല്ലുകൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കൊലയ്ക്ക് ശേഷം സുരേഷ് കാടുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.ഗീതയും സുരേഷും ഒന്നിച്ച് ബന്ധുവീട്ടില്‍ വച്ചാണ് മദ്യപിക്കുന്നത്. തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിനിടെയാണ് ബന്ധുവീട്ടില്‍ നിന്ന് കയ്യില്‍ കരുതിയ വടിവാളുകൊണ്ട് വെട്ടുകയും കല്ലുകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തത്.
കൊലപാതകത്തിന് ശേഷം സുരേഷ് കാടുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സുരേഷിനായുള്ള തെരച്ചിൽ തുടരുകയായിരുന്നു.
അതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട ആദിവാസി കുടിലിനുള്ളിൽ സുരേഷ് ഒളിച്ചുകഴിയുകയാണെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.