ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ജക്കാര്‍ത്തയിലെ രോഗിയില്‍ നിന്ന് ശേഖരിച്ച സാമ്ബിളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.
113 അദ്വിതീയ മ്യൂട്ടേഷനുകള്‍ സംഭവിച്ചതിനാല്‍ വൈറസ് ഏറെ അപകടകാരിയാണെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.മുപ്പത്തിയേഴ് മാറ്റങ്ങള്‍ സ്പൈക്ക് പ്രോട്ടീനിനെ ബാധിക്കുന്നതാണ്. ഇത് കൊറോണ വൈറസ് മനുഷ്യരിലേക്ക് വേഗത്തില്‍ പകരാൻ കാരണമാകും. ഒമിക്രോണിന് ഏകദേശം 50 മ്യൂട്ടേഷനുകളാണ് സംഭവിച്ചത്. അതിലും രണ്ടിരട്ടിയാണിതെന്നത് കൂടുതല്‍ അപകട സാധ്യതയായി വൈറസ്-ട്രാക്കര്‍മാര്‍ കാണുന്നു.
ഇന്തോനേഷ്യയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും അപകടകാരിയായ വേരിയെന്റാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ലോകത്ത് ആകമാനം നാശം വിതച്ച ഒമിക്രോണിലും ഇരട്ടി അപകടം വരുത്താൻ പുതിയ വേരിയെന്റിനാവും. നിലവില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് പേര് നല്‍കിയിട്ടില്ല.
ലോകമാകെ പകരാതിരിക്കാനുള്ള മുൻ കരുതലും ഇതിന്റെ ഭാഗമായി സ്വീകരിക്കുന്നുണ്ട്. വലിയൊരു പകര്ച്ചയിലേക്ക് പോകാതിരിക്കാനാവശ്യമായ ജാഗ്രതാ നിര്‍ദ്ദേശവും ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.