തൃശൂര്‍: ചികിത്സക്കെത്തിയ രോഗിയുടെ ആക്രമണത്തില്‍ മരിച്ച ഡോ. വന്ദന ദാസിനു മരണാന്തര ബഹുമതിയായി എംബിബിഎസ് നല്‍കും.
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടേതാണ് തീരുമാനം. വൈസ് ചാൻസലറുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം എടുത്തത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് വന്ദന മരിച്ചത്. മെയ് പത്തിനാണ് കേരളത്തെ നടുക്കിയ കൊലപാതകം.
ആക്രമണത്തില്‍ വന്ദന ദാസിന്റെ ശരീരത്തില്‍ 11 കുത്തുകളേറ്റിരുന്നു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
പുലര്‍ച്ചെ നാലരയോടെയാണ് വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂള്‍ അധ്യാപകനായ സന്ദീപ് വന്ദനയെ കത്രികകൊണ്ട് കുത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.