കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐജി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രം പ്രവര്‍ത്തിക്കുന്നതായിട്ടാണ് പൊലീസ് ഐജി ജി ലക്ഷ്മണ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
മോന്സന് മാവുങ്കല്‍ നടത്തിയ വ്യാജപുരാവസ്തു തട്ടിപ്പുകേസില്‍ തന്നെ മൂന്നാംപ്രതിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഈ 'അധികാരകേന്ദ്രം' സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കുകയും ഒത്തുതീര്‍പ്പിനു നേതൃത്വം നല്‍കുകയും ചെയ്യുന്നു.
ഹൈക്കോടതി ആര്‍ബിട്രേറ്റര്‍മാര്‍ക്ക് അയച്ച തര്‍ക്കങ്ങള്‍ പോലും തീര്‍പ്പാക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഈ അധികാരകേന്ദ്രം നിര്‍ദേശം നല്‍കുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. മോന്സന് മാവുങ്കലിന്റെ തട്ടിപ്പിന് ഇരയായവര്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ തന്റെ പേരില്ലായിരുന്നുവെന്ന് എജി ലക്ഷ്മണ് ഹര്‍ജിയില്‍ പറയുന്നു.
2021 സെപ്റ്റംബര്‍ 23ലെ എഫ്ഐആറിലും പേരില്ല. വകുപ്പുതല അന്വേഷണത്തിലും തനിക്ക് ക്ലീന്‍ ചിറ്റ് നല്കി. എന്നാല്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന് നല്കിയ റിപ്പോര്‍ട്ടില്‍ തന്നെ കേസില്‍ മൂന്നാം പ്രതിയാക്കിയെന്ന് ലക്ഷ്മണ പറയുന്നു.
പൊലീസ് ട്രെയിനിങ്ങിന്റെ ചുമതലയുള്ള ഐജിയാണ് ലക്ഷ്മണ്. കഴിഞ്ഞദിവസം ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രാജ വിജയരാഘവന്, സര്‍ക്കാരിന്റെ നിലപാടു തേടി 17ന് പരിഗണിക്കാനായി മാറ്റി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.