ജയ്പൂര്‍: ഓക്സിജന്‍ മാസ്കിന് തീപിടിച്ച് ഐസിയുവില്‍ കഴിഞ്ഞിരുന്ന രോഗി മരിച്ചു. രാജസ്ഥാനിലെ കോട്ട ഗവണ്മെന്റ് ആശുപത്രിയിലാണ് ദാരുണ സംഭവമുണ്ടായിരുന്നത്.
അനന്ദ്പുര തലാബ് സ്വദേശിയായ 23കാരന് വൈഭവ് ശര്‍മയാണ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ക്കെതിരെ കുടുംബം രംഗത്തെത്തി.
ബുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഐസിയുവില്‍ കഴിയുന്ന വൈഭവിന് ഹൃദയമിടിപ്പ് സാധാരണഗതിയിലാക്കാനുള്ള ഡയറക്ട് കറന്റ് കാര്‍ഡിയോവേര്‍ഷന്‍ ഷോക് ട്രീറ്റിമെന്റ് നല്‍കുകയായിരുന്നു. അതിനിടെയാണ് മാസ്കിന് തീപിടിച്ചത്. മാസ്ക് കഴുത്തില്‍ കുടുങ്ങിയതോടെ യുവാവിന്റെ മുഖത്തും നെഞ്ചിനും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.
ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും ധര്‍ണ നടത്തി.
വൈഭവിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ യുവാവിന് ടിബിയായിരുന്നു എന്നും ഗുരുതരാവസ്ഥയിലായിരുന്നവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ആശുപത്രി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.