സ്വിറ്റ്സർലൻഡ്: രജത ജൂബിലി ആഘോഷിക്കുന്ന കേളി സ്വിറ്റ്സർലൻഡ്, ഭൂരഹിതരായ ഭവന രഹിതർക്ക് കേളി ഷെൽട്ടർ വഴി നിർമ്മിച്ചു നൽകുന്ന ആദ്യത്തെ രണ്ട് വീടുകളുടെ പണി പൂർത്തിയാക്കി.
രജത ജൂബിലി ആഘോഷിക്കുന്ന കേളി സ്വിറ്റ്സർലൻഡ്, ഭൂരഹിതരായ ഭവന രഹിതർക്ക് കേളി ഷെൽട്ടർ വഴി നിർമ്മിച്ചു നൽകുന്ന ആദ്യത്തെ രണ്ട് വീടുകളുടെ പണി പൂർത്തിയാക്കി. വീടിനകത്തുള്ള സാനിറ്ററി, പ്ലമ്പിങ്, വയറിംഗ് ഉൾപ്പെടെയുള്ള പണികൾ കൂടാതെ പുതിയ ഒരു കിണറും നിർമ്മിച്ചു നൽകുകയുണ്ടായി.
കോട്ടയം ജില്ലയിലെ കറുകച്ചാലിനടുത്ത് നെടുംകുന്നത്ത് പണി തീർത്ത ഈ രണ്ട് വീടുകളുടെയും താക്കോൽ ദാനം ബഹുമാനപ്പെട്ട കേരള ഗവണ്മെന്റ് ചീഫ് വിപ്പും കാഞ്ഞിരപ്പള്ളി M. L. A യുമായ Dr. ജയരാജും, ചങ്ങനാശ്ശേരി M. L. A Adv. ജോബ് മൈക്കിളും ചേർന്ന് മെയ് മാസം 14 ന് വിപുലമായ ചടങ്ങോട് കൂടി നിർവ്വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ തോമസ് തറയിൽ പിതാവ് കൂദാശാ കർമ്മം നിർവഹിച്ചു.
കേളി കുടുംബത്തെ പ്രതിനിധീകരിച്ച് സോഷ്യൽ സർവീസ് കോർഡിനേറ്റർ പയസ്സ് പാലാത്രകടവിൽ, കേളി മുൻ പ്രസിഡണ്ട് ബെന്നി പുളിക്കൽ, ഷൈനി & അൻഗിത്ത് പുളിക്കൽ, കേളി മുൻ എക്സിക്യൂട്ടീവ് മെമ്പേഴ്‌സ് ഡേവിസ് & ലിസി മണികുളം, Kinder for Kinder കോ ഓർഡിനേറ്ററിൻ വീണ മണികുളം, നെടുംകുന്നം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന C.J, ഭൂമി വാങ്ങുന്നതിന് സഹായം നൽകിയ കേളി അംഗങ്ങളുടെ കുടുംബാംഗങ്ങൾ, സാമൂഹികസേവന രംഗത്തു പ്രവർത്തിക്കുന്ന മറ്റ് പ്രമുഖർ ഉൾപ്പെടെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.
സാമൂഹിക സേവന രംഗത്ത് നിരവധി പ്രൊജക്റ്റ്‌കൾ ഏറ്റെടുത്തുനടപ്പാക്കുന്ന കേളി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും ഭിന്ന ശേഷിക്കാർക്കും നൽകുന്ന സഹായങ്ങൾക്ക് പുറമെ ആണ് ഭൂരഹിതർക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകുന്നത്. കഴിഞ്ഞ 25 വർഷമായി കലാ, സാംസ്‌കാരിക, സാമൂഹിക മണ്ഡലങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താൻ കേളിക്ക് സാധിച്ചു എന്നത് വളരെ അഭിമാനകരമാണ്. കേളി നടത്തുന്ന വാർഷിക പരിപാടികളുടെ മിച്ചം തുകയും, സന്മനസ്സുകളുടെ സഹായവും വഴിയാണ് ഇതിനുവേണ്ട തുക കണ്ടെത്തുന്നത്. സമയബന്ധിതമായി ഈ രണ്ട് വീടുകളുടെയും പണി പൂർത്തീകരിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.