തിരുവല്ലയിൽ ചികിത്സയിൽ കഴിയവെ കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ നിന്നും കണ്ടെത്തി

പത്തനംതിട്ട :തിരുവല്ലയിൽ ചികിത്സയിൽ കഴിയവെ കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ നിന്നും കണ്ടെത്തി.

തുകലശ്ശേരി മാടവന പറമ്പിൽ വീട്ടിൽ കെ എസ് ബിജു(36) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം. ഈ മാസം പതിനാലാം തീയതി ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബിജുവിനെ പതിനാറാം തീയതി കാണാതാവുകയായിരുന്നു.

തുടർന്ന്, ബന്ധുക്കളും ആശുപത്രി അധികൃതരും ചേർന്ന് ആശുപത്രിയിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് ആശുപത്രിയുടെ നാലാം നിലയിലെ അടച്ചിട്ടിരുന്ന മുറിയുടെ ലിഫ്റ്റിനും ഭിത്തിക്കും ഇടയിൽ നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

തിരുവല്ല പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !