കർണാടക : പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' കേരളത്തിൽ സാധ്യമല്ലെന്ന് സിപിഐഎമ്മും കോൺഗ്രസും. സഖ്യം സംസ്ഥാനത്ത് പ്രാവർത്തികമാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും വ്യക്തമാക്കി.
ഏതെല്ലാം സംസ്ഥാനങ്ങളിൽ സഖ്യ സാധ്യതയുണ്ടെന്ന് പരിശോധിക്കുമെന്ന് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. സഖ്യത്തിന്റെ കൺവീനറെ ബോംബെ സമ്മേളനത്തിൽ പ്രഖ്യാപിക്കും.
സീറ്റ് വിഭജനവും ബോംബെയിൽ വച്ച് നടക്കും. ആര് നയിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും രാഹുൽഗാന്ധിയുടെ പേര് ഏകപക്ഷീയമായി ഉയർത്തില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി.എല്ലാ സംസ്ഥാനത്തും സഖ്യമില്ലെന്നാണ് സിതാറാം യെച്ചൂരി പ്രതികരിച്ചത്. സാധ്യമായ സംസ്ഥാനങ്ങളിൽ മാത്രമാണ് സഖ്യമുണ്ടാകുക. സീറ്റ് വിഭജനം സംസ്ഥാന തലത്തിലാകും നടക്കുക.
സർക്കാരുണ്ടായാൽ പിന്തുണ പുറത്തു നിന്ന് മാത്രം നൽകുമെന്നും യെച്ചൂരി വ്യക്താക്കുന്നു. ബെംഗളുരുവിൽ നടന്ന രണ്ടാം യോഗത്തിൽ വച്ചാണ് INDIA (ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്) സഖ്യത്തിന് പേരിട്ടത് . പട്നയിലായിരുന്നു ആദ്യ യോഗം നടന്നത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സഖ്യം നീക്കം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.