പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പഴയ വീടിന്റെ സ്ലാബ് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു രണ്ടുപേര്‍ മരിച്ചു.
പെരുവമ്പ് വെള്ളപ്പന സ്വദേശി സി വിനു, പൊല്‍പ്പുള്ളി വേര്‍കോലി സ്വദേശി എന്‍ വിനില്‍ എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് 3.30ഓടെയാണ് അപകടം. വീടിന്റെ സ്ലാബ് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ഭിത്തി പൂര്‍ണമായും ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ഇരുവരും ചുമരിനടിയില്‍ പെടുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.