പത്തനംതിട്ട: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചെറുധാന്യങ്ങള്‍ (മില്ലെറ്റ്സ്), എള്ള് എന്നിവയുടെ സംസ്കരണവും മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മ്മാണവും എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു.
ജൂലൈ 14 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ചാണ് പരിശീലനം നടക്കുന്നത്.
മേല്‍ വിഷയത്തില്‍ സംരംഭം ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എഫ്.എസ്.എസ്. എ.ഐ നിയമപ്രകാരം ഭക്ഷ്യഉല്‍പ്പന്ന യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും ജൂലൈ 13ന് 3.30 മണിക്കുമുമ്പായി 8078572094 / 04692662094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.