ഇക്കോ ടൂറിസം പദ്ധതി, അടവി കൊട്ടവഞ്ചി സഞ്ചാര കേന്ദ്രത്തില്‍ തിരക്ക് കൂടുന്നു; പ്രതിദിന വരുമാനം ലക്ഷങ്ങള്‍ കടന്നു

പത്തനംതിട്ട:  കര്‍ക്കിടക വാവ് അവധിയില്‍ അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ സഞ്ചാരികളുടെ വൻ തിരക്ക്.

കുടുംബങ്ങളാണ് അധികവും അടവി സന്ദര്‍ശിക്കാനെത്തുന്നത്.സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരും വിദേശികളും ഉള്‍പ്പെടെ ഇവിടം സന്ദര്‍ശിക്കാറുണ്ട്.

എഴുപത്തിയഞ്ചിലധികം സവാരിയാണ് ഞായറാഴ്ച മാത്രം നടന്നത് എന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച 62 കൊട്ടവഞ്ചി സവാരിയും നടന്നു. 7.36 ലക്ഷം രൂപയാണ് കഴിഞ്ഞ ജൂണില്‍ മാത്രം ലഭിച്ച വരുമാനം. 14 ലക്ഷം വരെ വരുമാനം ലഭിച്ച മാസങ്ങളും ഉണ്ട്.

കോന്നി ആനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് വിനോദ സഞ്ചാരികള്‍ അടവിയില്‍ എത്തുന്നത്. സവാരി കേന്ദ്രത്തിലെ പൂന്തോട്ടത്തില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചതിനാല്‍ ഇവിടെയും ആളുകള്‍ എത്തുന്നുണ്ട്. 

അടവിയില്‍ എത്തുന്നവര്‍ സമീപത്തെ മണ്ണീറ വെള്ളച്ചാട്ടവും കണ്ടാണ് തിരിച്ച്‌ പോകുന്നത്. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് ഇനിയും വര്‍ധിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !