കോപ്പിയടി പിടികൂടി വീട്ടില്‍ വിളിച്ച്‌ അറിയിച്ചു; പിന്നാലെ എട്ടാം നിലയില്‍ നിന്ന് ചാടി ബിടെക് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ബെംഗളുരു; കോപ്പിയടിക്കാൻ കൊണ്ടുവന്ന ഫോണ്‍ പരിക്ഷയ്‌ക്കിടെ പിടികൂടിയതിന് പിന്നാലെ കെട്ടിടത്തില്‍ നിന്ന് ചാടി 19കാരൻ ജീവനൊടുക്കി.

ബെംഗളുരു ഹൊസകെരേഹള്ളി പെസ് യൂണിവേഴ്‌സിറ്റിയിലാണ് ദാരുണ സംഭവം. ബി.ടെക് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മംഗളുരു സ്വദേശി ആദിത്യപ്രഭുവാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ആദ്യ സെമസ്റ്റര്‍ പരീക്ഷയ്‌ക്കിടെയുള്ള ദാരുണ സംഭവം.

രാവിലെ 11.30നാണ് ഇൻവിജിലേറ്റര്‍ പ്രഭു ഫോണ്‍ ഉപയോഗിക്കുന്നത് കണ്ടത്. പിടികൂടിയ പ്രഭുവിനെ പരീക്ഷ ഹാളിന്റെ ഒരുവശത്തേക്ക് നീക്കി നിര്‍ത്തി. മറ്റുള്ള അദ്ധ്യാപകരെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. വിവരം വീട്ടുകാരെ വിളിച്ചറിയിക്കുകയും ചെയ്തു. 

ഈ വിവരം കേട്ടതോടെ പ്രഭു പരീക്ഷ ഹാളിന് പുറത്തു പോയി. കെട്ടിടത്തിന്റെ ടെറസിലെത്തി താഴേക്ക് ചാടുകയായിരുന്നു. സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ ഗണേഷ് പ്രഭുവിന്റെ ഒറ്റമകനാണ് മരിച്ച ആദിത്യ.

പിതാവ് കോളേജ് മാനേജ്‌മെന്റിനെതിരെ പരാതി നല്‍കി. മകന്റെ മരണത്തിന്റെ ഉത്തരവാദിത്തം കോളേജിനാണെന്ന് പിതാവ് പറഞ്ഞു. ഫോണ്‍ പികൂടിയതിന് പിന്നാലെ വിവരം കോളേജ് അധികൃതര്‍ വീട്ടില്‍ അറിയിക്കുകയും അവര്‍ കോളേജില്‍ എത്തുന്നതിനിടെയുമായിരുന്നു വിദ്യാര്‍ത്ഥിയുടെ കടുംകൈ എന്നുമാണ് പോലീസ് പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !