പാല: കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ നാളെ നടക്കുന്ന 63-)മത് വിഗ്രഹ ദർശനദിനാഘോഷ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു,
വെള്ളിയാഴ്ച രാവിലെ 4 മണിക്ക് നട തുറക്കുന്നതോടെ വിശേഷാൽ പൂജകൾ തുടങ്ങും അഭിഷേകത്തിന് ശേഷം രാവിലെ 6 മണി മുതൽ ധാരാനാമ ജപം ആരംഭിക്കും,
9.30 മുതൽ തുടങ്ങുന്ന മഹാപ്രസാദമൂട്ടിന്, മുൻ ശബരിമല മേൽശാന്തി നീലമന പരമേശ്വരൻ പരമേശ്വരൻ നമ്പൂതിരി തിരിതെളിക്കും,
വിഗ്രഹ ദർശന സമയമായ 2' 30 ന് നടക്കുന്ന വിശേഷാൽ ദീപാരാധനക്ക്, തന്ത്രി പറമ്പുരില്ലത്ത് നീലകണ്ഠൻ നാരായണ ഭട്ടതിരിപ്പാട്, മേൽശാന്തി പ്രേംകുമാർ എസ് പോറ്റി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും,
ഇത്തവണ 501 പറ അരിയുടെ ചോറും അതിനു തക്ക വിഭവങ്ങളുമാണ് ഭക്തർക്ക് വേണ്ടി ഒരുക്കുക കൂടാതെ 101 കിലോ അരിയുടെ കട്ടിപ്പായസവും വിതരണം ചെയ്യും,
വൈകിട്ട് ദീപാരാദനക്ക് ശേഷം നാടൻ പാട്ട് തിറയാട്ട് ഉണ്ടായിരുക്കുന്നതായിരിക്കുമെന്ന് പ്രസിഡൻ സി പി ചന്ദ്രൻ നായർ, സെക്രട്ടറി എസ് ഡി സുരേന്ദ്രൻ നായർ, ഖജാൻജി സാജൻ ജി ഇടച്ചേരിയിൽ എന്നിവർ മാധ്യമങ്ങളെ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.