ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ടകാർ മീൻപെട്ടിയിലേയ്ക്ക് ഇടിച്ചുകയറി

കോട്ടയം :ഏറ്റുമാനൂർ തവളക്കുഴിയിൽ പെട്രോൾ പമ്പിന്  എതിർവശത്ത്  നിയന്ത്രണം വിട്ട കാർ റോഡരികിൽ അടുക്കി വെച്ചിരുന്ന മത്സ്യം കൊണ്ടുവരുന്ന  പെട്ടികൾക്കിടയിലേയ്ക് ഇടിച്ചുകയറി അപകടം.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടമുണ്ടായത്. സ്ത്രീകൾ യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. റോഡരികിലുണ്ടായിരുന്ന പെട്ടി ഓട്ടോറിക്ഷയിൽ  ഇടിച്ചശേഷമാണ് കാർ മീൻ  പെട്ടികൾക്കിടയിലേയ്ക് ഇടിച്ചു കയറിയത്.

ആർക്കും പരിക്കുകളില്ല.അപകടത്തിൽ പെട്ടി ഓട്ടോറിക്ഷയ്ക്കും ചെറിയ തകരാറുകൾ സംഭവിച്ചിട്ടുണ്ട്. കാർ തിരിച്ചപ്പോൾ, പെട്ടെന്ന് നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് കാർ യാത്രക്കാർ  പറഞ്ഞു. പത്തനംതിട്ട സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്.

ഇവർ മാന്നാനത്ത് വാടകയ്ക്ക് താമസിക്കുകയാണ്. കാർ ഓടിച്ചിരുന്ന സ്ത്രീ  ഉൾപ്പെടെ രണ്ടുപേരാണ്  കാറിൽ ഉണ്ടായിരുന്നത്. ഏറ്റുമാനൂർ ഹൈവേ പോലീസും അപകട സ്ഥലത്ത് എത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !