പണ്ട് മാനത്തെ കൊട്ടാരം സിനിമയിൽ ഫിലോമിന ചോദിച്ച കുന്നംകുളത്തിന്റെ മാപ്പ് ഇവിടെയുണ്ട്....
എഞ്ചുവടി എന്താണ് ?
മലയാളത്തിലെ എണ്ണുക എന്നതിന്റെ ധാതുരൂപമായ 'എൺ' എന്ന പദവും പുസ്തകം എന്നൊക്കെ അർഥം വരുന്ന 'ചുവടി' എന്ന പദവും ചേർന്നാണ് 'എഞ്ചുവടി' എന്ന പദം രൂപപ്പെട്ടിരിക്കുന്നത്. എൺചുവടി എന്നും എഴുതാറുണ്ട്.
"മനഃപാഠം" എന്ന പേരു കൂടി ഇത്തരം പുസ്തകങ്ങൾക്ക് വിളിക്കാറുണ്ട്.
മനഃപാഠമാക്കി ഓർമ്മയിൽ സൂക്ഷിക്കേണ്ട വിവരങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം എന്ന നിലയിലാണ് ഇത്തരം പുസ്തകങ്ങൾക്ക് മനഃപാഠം എന്ന പേര് വന്നത്.
എണ്ണൽ സംഖ്യകൾ, സങ്കലനപ്പട്ടിക, ഗുണനപ്പട്ടിക, വിവിധ ഭാഷകളിലെ അക്ഷര മാലകൾ, വിവിധ അളവു തൂക്കങ്ങൾ, ദേശീയ ഗാനം, സംസ്ഥാനത്തിന്റെ ഭൂപടം, രാജ്യത്തിന്റെ ഭൂപടം തുടങ്ങി ഒട്ടേറെ വിവരങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകമാണ് മനഃപാഠം.
ഈ മാപ്പിൽ ഇടുക്കി ജില്ല കാണുന്നില്ല. അത് കൊണ്ട് ഇത് 1972 ന് മുൻപുള്ള എഞ്ചുവടി ആയിരിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.