സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളുടെ പേരില്‍ തനിക്ക് രാജി വെയ്‌ക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ്.

ഇംഫാൽ: കലാപങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദികളും മയക്കുമരുന്ന് കടത്തുകാരും; അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നിരീക്ഷണം ശക്തം; മണിപ്പൂരില്‍ പൂര്‍ണമായും സമാധാനം കൊണ്ടുവരും: എന്‍.ബിരേന്‍ സിംഗ്മ

മണിപ്പൂരില്‍ പൂര്‍ണമായും സമാധാനം കൊണ്ടുവരിക എന്നതാണ് മുന്നിലുള്ള ലക്ഷ്യം. കേന്ദ്രസര്‍ക്കാരും ജനങ്ങളും ആവശ്യപ്പെട്ടാല്‍ രാജി വെയ്‌ക്കാൻ തയ്യാറാണ്. 

ക്രമസമാധാനം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്ക‍ാര്‍. സംസ്ഥാനത്തെ അശാന്തിക്ക് കാരണം അനധികൃത കുടിയേറ്റക്കാരും മയക്കുമരുന്ന് കടത്തുകാരുമാണെന്നും അനധികൃത കുടിയേറ്റം‌ തടയാൻ പരമാവധി ശ്രമിക്കുകയാണെന്നും ബിരേൻ സിംഗ് പറഞ്ഞു.

ഞാൻ ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമാണ്. കേന്ദ്ര നേതൃത്വം ഉത്തരവിട്ടാല്‍ ഞാൻ അത് പാലിക്കണം. ഇപ്പോള്‍, മണിപ്പൂരില്‍ ക്രമസമാധാനം നിലനിര്‍ത്തുകയും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുകയുമാണ് എന്റെ പ്രധാന ലക്ഷ്യം. 

ആരും എന്നോട് രാജിവെയ്‌ക്കാൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അനധികൃത കുടിയേറ്റം തടയാൻ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചു. മണിപ്പൂരില്‍ കുക്കികളും മെയിത്തികളും ഉള്‍പ്പെടെ 34 ഗോത്രങ്ങളുണ്ട്'.

'ഇവിടെ താമസിക്കുന്ന ആളുകള്‍ ഒറ്റക്കെട്ടാണ്. എന്നാല്‍ ചിലര്‍ ഒരു റാലിയുടെ പേരില്‍ സംസ്ഥാനം കത്തിച്ചു. അനധികൃത കുടിയേറ്റക്കാരെ ഞങ്ങള്‍ പരിശോധിക്കാൻ തുടങ്ങി. എല്ലാം ആരംഭിച്ചു 

കഴിഞ്ഞു. തീവ്രവാദികളും മയക്കുമരുന്ന് കടത്തുകാരും ഉള്‍പ്പെടെ പുറത്തുനിന്നുള്ളവരാണ് ഇതെല്ലാം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സൈന്യവും അതിനായി പ്രവര്‍ത്തിക്കുന്നു. കാര്യങ്ങള്‍ വളരെ വേഗം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു'- എന്നും ബിരേൻ സിംഗ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !