കോട്ടയം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ ബിഗ് ബോസ് സീസൺ 5 ജേതാവും സംവിധായകനുമായ അഖിൽ മാരാർ.
മുൻപ് വിനായകൻ നടത്തിയ മീ ടു പരാമർശത്തിൽ പറഞ്ഞ മറുപടി പങ്കുവച്ചാണ് അഖിൽ പ്രതികരിച്ചിരിക്കുന്നത്. 'കൈ വിട്ട ആയുധം വാ വിട്ട വാക്ക്, ഓർത്താൽ നന്ന്..' എന്ന വാർത്ത തലക്കെട്ടാണ് അഖിൽ പങ്കുവച്ചത്.
'മനുഷ്യനാകണം...മനുഷ്യനാകണം.പണ്ടേ തള്ളി കളഞ്ഞതാന് ഒരോർമപെടുത്തൽ മാത്രം..', എന്നാണ് വാർത്തയ്ക്ക് ഒപ്പം അഖിൽ മാരാർ കുറിച്ചത്.പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. 'വിനായകനെന്ന നടനെ ഇനി മലയാളികൾക്ക് വേണ്ട..
ഇനി സിനിമാക്കാർക്ക് ഇവൻ കൂടിയെതീരു എങ്കിൽ മലയാളികൾക്ക് ആ സിനിമ വേണ്ട, ചെറ്റ എന്ന് അക്ഷരം പ്രതി തെളിയിച്ചവൻ വിനായകൻ, ഓർക്കുക ഒരുനാൾ നമ്മളും പോകും മരണം എല്ലാരുടെയും ചുറ്റും ഉണ്ട് വിനായകൻ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.