കോട്ടയം :മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കോട്ടയം തിരുനക്കര മൈതാനത്തെ പൊതുദർശനം അവസാനിപ്പിച്ചു.
ഭൗതികശരീരം തിരികെ വാഹനത്തിലേക്ക് കയറ്റി, ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടു പോകുകയാണ്.
എന്നാൽ അണമുറിയാത്ത ജനപ്രവാഹമാണ് തിരുനക്കര മൈതാനത്ത് ഇപ്പോഴും അദ്ദേഹത്തെ ഒരു നോക്ക് കാണുവാനായി കാത്തു നിൽക്കുന്നത്.
എന്നാൽ സംസ്ക്കാരത്തിൻ്റെ സമയക്രമീകരണം ഒട്ടും പാലിക്കാൻ കഴിയാതെ അനന്തമായി നീളുന്ന സാഹചര്യം ഉണ്ടാകുമോ എന്നുള്ള പ്രതിസന്ധിയും, മഴ പെയ്യുമോ എന്നുള്ള ആശങ്കയും കണക്കിലെടുത്താണ് പൊതുദർശനം വീണ്ടും നീളാതെ പുതുപ്പള്ളിയിലേക്ക് കൊണ്ടു പോകാനുള്ള തീരുമാനം.വാഹനം കോട്ടയം ടൗണിൽ നിന്ന് നീങ്ങി തുടങ്ങി.കഞ്ഞിക്കുഴി, മാങ്ങാനം വഴിയാണ് വിലാപയാത്ര കടന്നു പോകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.