കൺസ്ട്രക്ഷൻ കമ്പനിയിൽ അതിക്രമിച്ച് കയറി അക്രമം സൃഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ

എരുമേലി : എരുമേലിയിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കിയ കേസിൽ രണ്ട് യുവാക്കളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി സൗത്ത് ഭാഗത്ത് തുമ്പപ്പാറ വീട്ടിൽ വിഷ്ണു(19), സഞ്ജയ്(20)  എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർക്ക് എരുമേലി വാഴക്കാല ഭാഗത്ത് പ്രവർത്തിക്കുന്ന റെയിൻബോ കൺസ്ട്രക്ഷൻ കമ്പനി ഉടമയോടുള്ള മുൻവൈരാഗ്യം മൂലം ഇവർ കമ്പനി യാ‍‍ഡിൽ അതിക്രമിച്ചു കയറുകയും അവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ആക്രമിക്കുകയും

ഏകദേശം മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കുകയും ആയിരുന്നു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.

എരുമേലി പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ ശാന്തി കെ ബാബു, അബ്ദുൽ അസീസ്, എ.എസ്. ഐ  അനിൽകുമാർ, സിപിഓ മാരായ  ബോബീ സുധീഷ്, അരുൺ രാജ് എന്നിവർ ചേർന്നാണ്  ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !