തീക്കോയി: തീക്കോയി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ കഴിഞ്ഞ അധ്യയന വർഷം SSLC, Plus Two പബ്ലിക് പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച തീക്കോയി സെന്റ് മേരീസ് ഹൈ സ്കൂൾ,
വെള്ളികുളം സെന്റ് ആന്റണിസ് ഹൈ സ്കൂൾ , തീക്കോയി ഗവ.ടെക്നിക്കൽ ഹൈ സ്കൂൾ എന്നീ സ്ഥാപനങ്ങളെയും വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവരെയും അനുമോദിക്കുന്നതിനു വേണ്ടി പ്രതിഭാസംഗമം 2023 പ്രോഗ്രാം ജൂലൈ 22 ശനിയാഴ്ച രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ശ്രീ ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉപഹാരം നൽകും.
100% വിജയം നേടിയ സ്കൂളുകൾക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ഷോൺ ജോർജ് നൽകും. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഓമന ഗോപാലൻ എന്നിവർ ഉപഹാരം നൽകും.യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എൻ റ്റി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത്ത് മെമ്പർ കെ കെ കുഞ്ഞുമോൻ , സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ സി. ജെസ്സിൻ മരിയ, ഹെഡ്മാസ്റ്റർ ശ്രീ ജോണിക്കുട്ടി എബ്രഹാം , സെന്റ് ആന്റണിസ് വെള്ളികുളം സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ജോസെബാസ്റ്റ്യൻ,
ഗവ ടി എച്ച് എസ് സൂപ്രണ്ട് ദമോധരൻ കെ , വൈസ് പ്രസിഡൻറ് മാജി തോമസ് മെമ്പർമാരായ ബിനോയി ജോസഫ്, മോഹനൻ കുട്ടപ്പൻ, സിറിൽ റോയി ,ടി ആർ സിബി , മാളു ബി മുരുകൻ ,കവിത രാജു , രതീഷ് പി എസ് , ദീപ സജി , ജയറാണി തോമസുകുട്ടി , അമ്മിണി തോമസ് , നജീമ പരികൊച്ച്, കുടുംബശ്രീ സി ഡി എസ് പ്രസിഡന്റ് ഷേർലി ഡേവിഡ് തുടങ്ങിയവർ പ്രസംഗിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.