വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

ഗാന്ധിനഗർ  : യുവതിയെ അവരുടെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നെടുമ്പന പഴങ്ങാലം ഭാഗത്ത് ധനുജ ഭവൻ വീട്ടിൽ പ്രവീൺകുമാർ  (37) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടു കൂടി  യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മർദ്ദിക്കുകയായിരുന്നു. ഇത് തടയാൻ എത്തിയ യുവതിയുടെ പിതാവിനെയും ഇയാൾ ആക്രമിച്ചു.ഇയാൾക്ക് യുവതിയോട്  മുൻ വൈരാഗ്യം നിലനിന്നിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണമാണ്  ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ ജയൻ പി.സി, സി.പി.ഓ മാരായ ഹരിപ്രസാദ്, അഭിലാഷ്, രതീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !